സുന്ദരിയാവാന്‍ പഞ്ചസാര

സുന്ദരിയാവാന്‍ പഞ്ചസാര

sugar_1448963991മധുരത്തിനുവേണ്ടി മാത്രമല്ല, സുന്ദരിയാവാനും പഞ്ചസാര ഉപയോഗിക്കാം… ഇതാ പഞ്ചസാരയുടെ സൗന്ദര്യവിദ്യകള്‍…

പഞ്ചസാരയും ഒലീവ് ഓയിലും നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം. ചര്‍മ്മം തിളങ്ങും.

പഞ്ചസാര ചെറുചൂടുള്ള വെളിച്ചെണ്ണയില്‍ ചേര്‍ത്ത് മുഖത്തും ശരീരത്തും സ്‌ക്രബ് ചെയ്യുക. മൃതകോശങ്ങള്‍ അകന്ന് ചര്‍മ്മം സുന്ദരമാകും.

പഞ്ചസാര, കാപ്പി, ആല്‍മണ്ട് ഓയില്‍, തേന്‍ എന്നിവ യോജിപ്പിച്ച് പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്കിന് പരിഹാരമാണ്.

സുന്ദരമായ അധരങ്ങള്‍ക്കായി പഞ്ചസാരയും ബീറ്റ്‌റൂട് ജ്യൂസും ചേര്‍ത്ത് ചുണ്ടുകളില്‍ പുരട്ടി ഇളംചൂടുവെള്ളത്തില്‍ കഴുകാം.
പഞ്ചസാര അല്‍പം ചെറുനാരങ്ങാനീരില്‍ കലര്‍ത്തിയ ശേഷം മുഖം സ്‌ക്രബ് ചെയ്യുന്നത് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഒരു ടീസ്പൂണ്‍ എണ്ണയില്‍ അല്‍പം പഞ്ചസാര കലര്‍ത്തി ദിവസവും പാദങ്ങള്‍ മസാജ് ചെയ്യുന്നത് പാദം മൃദുവാക്കും.

കൈകള്‍ സുന്ദരമാവാന്‍ രണ്ട് സ്പൂണ്‍ തൈരില്‍ സമം പഞ്ചസാര ചേര്‍ത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം.

ഒരു ഏത്തപ്പഴം ഉടച്ചെടുത്ത് ഒരു വലിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്തു കൈകളിലും കാലുകളിലും പുരട്ടുന്നത് ചര്‍മ്മം സുന്ദരമാക്കും.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.