ഡിസംബര്‍ 31ന് രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്
ചെന്നൈ: ഡിസംബര്‍ 31ന് തന്റെ രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുമെന്ന് സ്റ്റൈല്‍ മന്നന് രജനീകാന്ത്. ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ പുതിയ ആളല്ലെന്നും രാഷ്ട്രീയപ്രവേശനം വൈകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാഷ്ട്രീയനിലപാട് അറിയാന്‍ ജനങ്ങളേക്കാള്‍ താല്പര്യം മാധ്യമങ്ങള്‍ക്കാണെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗ്ഗമായതിനാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനുമുമ്പ് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണമെന്നും രാഷ്ട്രീയ പ്രവേശനമെന്നത് വിജയതുല്യമാണെന്നും അദ്ദേഹം അറിയിച്ചു. കോടമ്പാക്കത്ത് ചേര്‍ന്ന ആരാധക സംഗമത്തിലായിരുന്നു രജനിയുടെ പ്രഖ്യാപനം.
Photo courtesy : Google /images may be subject to copyright