മോറിറ്റാനിയ: സാഹസികതയ്‌ക്കൊരു ഇടം

മോറിറ്റാനിയ: സാഹസികതയ്‌ക്കൊരു ഇടം

mauritaniaഈ ലോകത്തില്‍ ധാരാളം അതിശയോക്തികള്‍ നമ്മളെ കാത്തിരിപ്പുണ്ട്. ഈ അതിശയങ്ങള്‍ തേടിയാണ് ഓരോരുത്തരും യാത്ര പോകുന്നത്. നമ്മള്‍ അത്രമാത്രം ആവേശം ഉള്ള യാത്രക്കാരാണോ? പലരും അല്ല. പക്ഷെ ചിലര്‍ അങ്ങനെയാണ്. ഓരോ യാത്ര ആരംഭിക്കുന്നതിന് മുമ്പ് എന്താണ് ഈ യാത്രയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് നമ്മള്‍ സ്വയം ചോദിക്കണം. ഒരു സാധാരണ യാത്രക്കാരന്‍ അതിശയങ്ങളാണ് തേടുന്നത്. അതിശയങ്ങളും സാഹസികതയും അന്വേഷിക്കുന്നവര്‍ക്കുള്ള ഒരിടമാണ് മോറിറ്റാനിയ.

അറ്റ്‌ലാന്റിക് സമുദ്രം, സഹാറ, അല്‍ജീരിയ, മാലി, സെനഗല്‍ എന്നീ രാഷ്ട്രങ്ങള്‍ അതിരിട്ട ഒരു ചെറിയ രാജ്യമാണിത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രദേശത്തെ ജനസംഖ്യ കുറഞ്ഞ ഈ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ 4.3 ലക്ഷം പേരാണ് ജീവിക്കുന്നത്. പലരും കൃഷി, മീന്‍പിടുത്തം, മറ്റ് പരമ്പരാഗത ജോലികള്‍ എന്നിവയാണ് ജീവിതമാര്‍ഗ്ഗത്തിനായി ആശ്രയിക്കുന്നത്.

മറ്റ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടേതിനേക്കാള്‍ താഴെയാണ് മോറിറ്റാനിയുടെ സാമ്പത്തിക സൂചിക. രാജ്യത്തിന്റെ കയറ്റുമതിയില്‍ 50 ശതമാനം ചരക്കും ഇരുമ്പയിരാണ്. അടുത്തിടെയായി സ്വര്‍ണ്ണം, എണ്ണ, ചെമ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും നിര്‍ഭാഗ്യത്തിന് ഇവ രാഷ്ട്രത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ല. സുന്നി ആധിപത്യരാഷ്ട്രങ്ങളില്‍ ജീവിക്കുന്ന മൂസ്ലിങ്ങള്‍ പുറംലോകത്തില്‍ നിന്നും വന്‍തോതില്‍ വേര്‍പെട്ട് കഴിയുകയാണ്. അതിനാല്‍ മോറിറ്റാനിയക്കാര്‍ പരമ്പരാഗത രീതികള്‍ അന്ധമായി പിന്തുടരുന്നവരാണ്. മോറിറ്റാനിയയിലെ മൂന്ന് പ്രധാന വംശീയ ഗ്രൂപ്പുകളാണ് ബിദാന്‍, ഹരാറ്റിന്‍, വെസ്റ്റ് ആഫ്രിക്കക്കാര്‍ എന്നിവര്‍. ഔദ്യോഗിക ഭാഷ അറബിക് ആണെങ്കിലും ജനങ്ങള്‍ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരാണ്.

മറ്റ് പാവപ്പെട്ട ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടേതുപോലെ അടിമത്വം, കോളനിവല്‍ക്കരണം, അട്ടിമറി തുടങ്ങിയ ഭീതിദമായ അനുഭവങ്ങളിലൂടെ ഈ രാജ്യവും നിരവധി തവണ കടന്നുപോയിട്ടുണ്ട്. ഒരു കാലത്ത് ഏറ്റവും ദുര്‍ബലമായിരുന്ന മോറിറ്റാനിയ കീഴടക്കാന്‍ ഫ്രഞ്ച് സ്വേച്ഛാധിപതികള്‍ക്ക് യാതൊരു ചെറുത്തുനില്‍പും നേരിടേണ്ടിവന്നില്ല. കടുത്ത ആഭ്യന്തരകലാപമായിരുന്നു അന്ന് രാജ്യത്തെ വിഴുങ്ങിയത്.

1960ല്‍ മോറിറ്റാനിയക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ ഒരു പാവ സര്‍ക്കാരിനെ നിയോഗിച്ചു. മോറിറ്റാനിയക്കൊപ്പം പടിഞ്ഞാറന്‍ സഹാറയുടെ തെക്കന്‍ ഭാഗവും കൂട്ടി ചേര്‍ക്കാനുള്ള ശ്രമം രാജ്യത്തിന്റെ സമാധാനം തകര്‍ത്തു. കേണല്‍ മുഹമ്മദ് ഖൂന ഊദ് ഹൈദുള്ളയെന്ന നിര്‍ദ്ദയനായ ഒരു മിലിറ്ററി നേതാവിന്റെ തകര്‍ച്ചയാണ് പിന്നീട് കണ്ടത്. തര്‍ക്കപ്രദേശങ്ങല്‍ വെട്ടിപ്പിടിക്കാതെ അയല്‍ പ്രദേശങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിച്ച അദ്ദേഹം ചേരിതിരിവിനെ ശക്തമായി എതിര്‍ത്തു. മറ്റ് രാഷ്ട്രീയ പ്രതിനിധികളുടെ ഉയര്‍ച്ച ഭയന്ന് എല്ലാവരേയും അടിച്ചമര്‍ത്താന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏകനേട്ടം അടിമത്വം തുടച്ചുനീക്കിയെന്നത് മാത്രമാണ്.
രാജ്യം പിന്നീട് പല മിലിട്ടറി അട്ടിമറികള്‍ക്കും സാക്ഷ്യം വഹിച്ചു. പിന്നീട് കേണല്‍ മായ ഔദ് സിദ് അഹമദ് തായ, കേണല്‍ എലി ഔദ് മുഹമ്മദ് വാല്‍ എന്നിവര്‍ അധികാരത്തിലെത്തി. 2007ല്‍ നടന്ന ജനാധിപത്യ തിരഞ്ഞെടുപ്പില്‍ സിദി ഊദ് ചെയ്ഖ് അബ്ദല്ലാഹി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മിലിറ്ററി നേതാവ് തന്നെയാണ് ജനാധിപത്യ സര്‍ക്കാരിന്റെയും നേതാവ് എന്നതാണ് ഇവിടുത്തെ ഒരു വലിയ വൈരുദ്ധ്യം.

നല്ല വിദ്യാഭ്യാസ സംവിധാനമോ മെച്ചപ്പെട്ട സാമ്പത്തിക, ആരോഗ്യ സംവിധാനമോ ഇല്ലാത്ത മോറിറ്റാനിയയിലെ വിനോദസഞ്ചാരമേഖല ഇന്ന് ഉണര്‍വ്വിന്റെ പാതയിലാണ്. രാജ്യം ഇപ്പോള്‍ സാഹസിക ടൂറിസത്തിന് പറ്റിയ ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ തീരദേശങ്ങളും കണ്ണഞ്ചിപ്പിക്കുന്ന മരുഭൂമികളും അപൂര്‍വ്വമായ പുരാതന അറബിക് വാസ്തുശില്‍പകലയുമാണ് ഈ നാടിന്റെ സവിശേഷത.

രാജ്യം ചുറ്റിക്കാണാന്‍ ഒരു ഗൈഡിന്റെ സഹായം ആവശ്യപ്പെടുന്നത് നല്ലതാണ്. സൊഹൃദമനോഭാവം പുലര്‍ത്തുന്ന മോറിറ്റാനിയന്‍ ജനതയുടെ ഭക്ഷണം അഭിനന്ദനാര്‍ഹമാണ്. നോണ്‍വെജിറ്റേറിയന്‍ ഭക്ഷമമാണ് ഇവിടെ കൂടുതലും ലഭ്യമാകുന്നത്. വറുത്ത ആടിനുള്ളില്‍ അരിയും ഒട്ടകസ്റ്റിക്കും നിറച്ചതാണ് ഇഷ്ടാഹാരം. സാലഡ് പോലുള്ള ചില വെജിറ്റേറിയന്‍ കറികളും ലഭിക്കും. മൗറിറ്റാനിയന്‍ ഫിഷ് ഡിഷുകള്‍ രുചിച്ചുനോക്കാന്‍ മറക്കരുത്.

ചിന്‍ഗ്വറ്റി, നൗവക്‌ചോട്ട്, പാര്‍ക് നാഷണല്‍ ഡു ബാങ്ക് ഡി ആര്‍ഗ്വിന്‍, ഔവഡോന്‍, ടിഡ്ജിക്ജ എന്നിവയാണ് രാജ്യത്തെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ആഡംബര ഹോട്ടലുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍ എന്നിവയാണ് സാധാരണ ഇസ്ലാമിക രാജ്യങ്ങളിലെ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍. എന്നാല്‍ മോറിറ്റാനിയയുടെ കാര്യത്തില്‍ അങ്ങനെയല്ല. ദരിദ്ര സാമ്പത്തിക സാഹചര്യം മൂലം എല്ലാ തരം ആധുനികതയില്‍ നിന്നും അകന്നുകഴിയുകയാണ് ഈ രാജ്യം.

അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ആഭരണങ്ങളാണ് ഇവിടെ കാണുന്നത്. അതേ സ്വഭാവത്തില്‍പ്പെട്ട അലങ്കരിച്ച ചായപ്പാത്രങ്ങളും ബോക്‌സുകളും കാണാം. ഒരു ഫോര്‍വീലറോ നൊമാഡിക് ഗൈഡോ കൂട്ടുണ്ടെങ്കില്‍ ഈ രാജ്യത്തിന്റെ ആത്മാവ് അന്വേഷിച്ചറിയാന്‍ സാധിക്കും.

മോറിറ്റാനിയയിലെ ഏറ്റവും പുരാതന നഗരമാണ് ചിന്‍ഗ്വെറ്റി. പരമ്പരാഗത ആകര്‍ഷകത്വം കൊണ്ട് പേരുകേട്ടതാണ് ഈ നഗരം യുനെസ്‌കോയുടെ ആഗോള പൈതൃക കേന്ദ്രമാണ്. നഗരത്തിലെ ജനപ്രിയ കേന്ദ്രമാണ് ഗ്രേറ്റ് മോസ്‌ക്.

തലസ്ഥാന നഗരിയായ നൗവാകചോട്ട് മീന്‍പിടുത്തത്തിന് പേര് കേട്ട ഗ്രാമമാണ്. നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാണ്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ ജീവിതശൈലി.

ദേശാടനപ്പക്ഷികളുടെ ജനപ്രിയ കേന്ദ്രമാണ് പാര്‍ക് നാഷണല്‍ ഡു ബാങ്ക് ഡി അര്‍ഗ്വിന്‍. നിങ്ങള്‍ ഒരു പക്ഷിസ്‌നേഹിയാണെങ്കില്‍ ഈ സ്ഥലത്തെ ഒരിക്കലും മറക്കില്ല. നിരവധി കൊളോണിയല്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞ ഉവാഡേന്‍ ആണ് മറ്റൊരു യുനെസ്‌കോ ആഗോള പൈതൃക കേന്ദ്രം.

ടിഡ്ജിക്ജ എന്നത് രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനവാസമുള്ള കേന്ദ്രമാണ്. ഈ പ്രദേശത്ത് ജീവിക്കുന്ന ആളുകള്‍ അങ്ങേയറ്റം പരമ്പരാഗതശീലക്കാരാണ്. അവര്‍ പുറംലോകവുമായി പാടെ വേറിട്ട് കഴിയുന്നു. പരമ്പരാഗത മൗറിറ്റാനിയക്കാരെ ഇവിടെ കാണാം.

പ്രസിദ്ധ എഴുത്തുകാരന്‍ എഡ്വേഡ് അബ്ബിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ‘പ്രാന്തപ്രദേശങ്ങളിലെ ഏറ്റവും പ്രിയപ്പെട്ടതിനെ തിരയാനാണ് ഞങ്ങള്‍ ഈ മരുഭൂമിയില്‍ എത്തുന്നത്’.

ഇനി നമുക്ക് ഒരു ട്രിപ്പ് ബുക്ക് ചെയ്താലോ?

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.