കറുപ്പിന് ഏഴഴക്
ഒരു വലിയ ബ്രാന്റിന്റെ മോശം പരസ്യപ്രചാരണം ലോകത്തിന് മറക്കാനാവില്ല. വൈവിധ്യത്തിന്റെ മേ• പറയാന് ശ്രമിക്കുന്നതിനിടയിലാണ് പരസ്യത്തില് വംശീയതയുടെ കറുപ്പ് പുരണ്ടത്. തൊലിവെളുപ്പിനെ സൗന്ദര്യവുമായി ബന്ധപ്പെടുത്തുന്നത് തീര്ച്ചയായും വെറും കെട്ടുകഥ മാത്രമാണ്. സൗന്ദര്യത്തെ ആത്മനിഷ്ഠമായ ഒന്നായി കാണാന് കഴിഞ്ഞാല് മാത്രമേ വൈവിധ്യത്തെ അംഗീകരിക്കാനാകൂ. സൗന്ദര്യം എന്നത് പോലും ഒരു കാഴ്ചപ്പാടാണ്. അതിനെ നമ്മള് സ്വീകരിക്കാന് മടിക്കാട്ടരുത്. കറുത്ത ചര്മ്മത്തിനും അതിന്റേതായ സൗന്ദര്യവും കുലീനതയും ഉണ്ട്. ശരിയായ മേക്കപ്പുണ്ടെങ്കില് ഇരുണ്ട ചര്മ്മക്കാര്ക്കും ദേവതയെ പോലെ തിളങ്ങാനാകും.
ചര്മ്മം വരണ്ടുപോകാതെ സംരക്ഷിക്കാന് കുളി കഴിഞ്ഞാലുടന് മോയിസ്ചറൈസര് ഉപയോഗിക്കണം. അതുവഴി ശരീരത്തെ ജലാംശമുള്ളതാക്കി നിര്ത്താനാവും. ഇത് ചര്മ്മത്തിന് കൂടുതല് തിളക്കം നല്കും. വെള്ളിത്തിരയിലെ സുന്ദരിമാരായ ബിപാഷ ബസു, നന്ദിതാ ദാസ്, ഹോളിവുഡ് നടി ലുപിത ന്യോഗോ, ബിയോണ്സ് എന്നിവരെല്ലാം ഈ മാര്ഗ്ഗമാണ് പിന്തുടരുന്നത്. അവര്ക്ക് എല്ലാ അര്ത്ഥത്തിലും പെര്ഫെക്ടായ ചര്മ്മമാണുള്ളത്. വെയിലത്ത് ഇറങ്ങുമ്പോള് സണ്സ്ക്രീന് ഇടാന് മറക്കരുത്. ഇത് അള്ട്രാവയലറ്റ് രശ്മികളില് നിന്നും ചര്മ്മത്തെ സംരക്ഷിയ്ക്കും.
2. മേക്കപ്പിനുമുമ്പ് സ്കിന് ടോണിന് അനുസരിച്ചുള്ള ഫൗണ്ടേഷന് ഇടാന് മറക്കരുത്. മുഖത്തിന് നടുവിലായി ഇളം ഷേഡുപയോഗിക്കണം. ട്രാന്സ്പാരന്റ് നിറങ്ങള് ഒഴിവാക്കണം.
3.കണ്ണിന് താഴെയുള്ള പാടുകള് നീക്കാന് കണ്സീലര് ഉപയോഗിക്കണം. പുരികത്തിന്റെ അറ്റത്തായി കണ്സീലര് ഉപയോഗിച്ചാല് നല്ല തിളക്കം ലഭിക്കും.
4.ഐലൈനര് ഉപയോഗിച്ച് കണ്ണിന് ചുറ്റും ഔട്ട്ലൈന് വരക്കണം. അത് പരന്ന് പോകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. കണ്ണുകള് വലുതും ആകര്ഷകവുമായി തോന്നാന് ഈ വിദ്യ പ്രയോഗിക്കാം.
5. കടുത്ത നിറമുള്ള ലിപ്സ്റ്റിക്ക് ഒഴിവാക്കി ഇളം നിറങ്ങള് തെരഞ്ഞെടുക്കാം. കടുത്തനിറമുള്ള വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില് ചുവപ്പോ അതിനോട് ചേര്ന്ന നിറങ്ങളോ ഉപയോഗിക്കാം.
6.ബ്ലഷ് ആവശ്യമെങ്കില് മാത്രം ഉപയോഗിക്കാം. വസ്ത്രത്തിന് അനുസരിച്ചുള്ള ബ്ലഷ് ഉപയോഗിക്കുന്നത് നിങ്ങളെ കൂടുതല് സുന്ദരിയാക്കും.
കറുപ്പ് കുലീനമാണെന്നറിയുക. കറുപ്പ് സുന്ദരമാണ്.
Photo Courtesy : Google/ Images may be subjected to copyright

