തോമസ് ഐസക്ക് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്ന് ചെന്നിത്തല

തോമസ് ഐസക്ക് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്ന് ചെന്നിത്തല

 

Dr TM Thomas Issac, Finance Minister, Keralaകോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്ക് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജി.എസ്.ടി ലോട്ടറിയാകുമെന്നാണ് ധനമന്ത്രി പ്രതീക്ഷിച്ചതെന്നും ചെന്നിത്തല പരിഹസിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികളൊന്നും നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസമായി ട്രഷറികളില്‍ പണമില്ലാത്തതിനാല്‍ സംസ്ഥാന ഭരണം തന്നെ സ്തംഭിച്ച അവസ്ഥയിലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ഈ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.