പ്രമേഹം: ഇന്ത്യയുടെ വെല്ലുവിളികള്‍

പ്രമേഹം: ഇന്ത്യയുടെ വെല്ലുവിളികള്‍

diab

നവംബര്‍14ന് ശിശുദിനം ആഘോഷിച്ചതുപോലെ ഇന്ത്യ ലോക പ്രമേഹദിനവും ആഘോഷിച്ചു. 1922ല്‍ ഫ്രഡറിക് ബാന്റിംഗ് ആണ് ഇന്‍സുലിന്‍ കണ്ടുപിടിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് പ്രമേഹം സംബന്ധിച്ച ബോധവല്‍ക്കരണത്തിലൂടെയാണ്.
പ്രമേഹരോഗത്തിന്റെ ലോകതലസ്ഥാനമാണ് ഇന്ന് ഇന്ത്യ. ഏകദേശം 7 കോടി പ്രമേഹരോഗികളാണ് ഇന്ത്യയില്‍ ഉള്ളത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണം 12 കോടിയായി വര്‍ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം അത്ര ശോഭനീയമല്ല. നമ്മുടേത് പോലെയുള്ള ദരിദ്രരാജ്യത്ത് ഒരു ശരാശരി പ്രമേഹരോഗി ഏകദേശം 25,000 രൂപയാണ് വര്‍ഷം തോറും ചെലവഴിക്കുന്നത്. ഇവിടെ പ്രായപൂര്‍ത്തിയായവരുടെ മരണത്തില്‍ 50 ശതമാനവും പ്രമേഹരോഗം മൂലമാണ് സംഭവിക്കുന്നത്. 1980 മുതല്‍ പ്രമേഹരോഗികളുടെ എണ്ണം 4.7 ശതമാനത്തില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ചു- ഏകദേശം 8.5 ശതമാനം. അതുപോലെ പ്രമേഹരോഗികള്‍ക്കായി ചെലവഴിക്കപ്പെട്ട തുക 67300 കോടി ഡോളറാണ്.

എന്താണ് പ്രമേഹരോഗം?

പാന്‍ക്രിയാസിന് ഇന്‍സുലിന്‍ സൃഷ്ടിക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും പ്രമേഹം ഉണ്ടാകാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൂക്കോസ് രക്തത്തില്‍ നിന്നും കോശങ്ങളിലേക്ക് കൈമാറി ശരീരത്തില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുകയാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ വിഭജിക്കപ്പെട്ട് രക്തത്തില്‍ ഗ്ലൂക്കോസായി മാറുന്നു. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവില്ലായ്മയോ അതല്ലെങ്കില്‍ അത് കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതുകൊണ്ടോ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. ഇതിനെ ഹൈപ്പര്‍ഗ്ലൈസീമിയ എന്ന് വിളിക്കുന്നു. ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ അത് ഹൃദയത്തിനും രക്തക്കുഴലിനും കണ്ണുകള്‍, കിഡ്‌നി, ഞരമ്പുകള്‍ എന്നിവയ്ക്കും ദീര്‍ഘകാലത്തില്‍ കേടുവരുത്തുന്നു.

ടൈപ്പ് 2 ഡയബറ്റിസ് ആണ് ഏറ്റവും പൊതുവായിട്ടുള്ളത്. ശരീരം ഇന്‍സുലിന്‍ എടുക്കാതിരിക്കുകയോ ഉല്‍പാദിപ്പിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് ദശകമായി, ടൈപ്പ് 2 ഡയബറ്റിസ് ലോകമെമ്പാടും അതിവേഗം വര്‍ധിക്കുകയാണ്. ടൈപ്പ് 1 ഡയബറ്റിസ് പണ്ട് കൗമാരത്തിലെത്തിയവരുടെ പ്രമേഹം എന്നാണ് അറിയപ്പെട്ടിരുന്നത്. പാന്‍ക്രിയാസ് ചെറുതായി മാത്രം ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയോ അതല്ലെങ്കില്‍ പാന്‍ക്രിയാസ് കുറച്ചുമാത്രം ഇന്ധനം ഉല്‍പ്പാദിപ്പിക്കുകയോ ചെയ്യുന്ന സ്ഥിതിവിശേഷമാണിത്. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, പുകയിലനിരോധനം എന്നിവ കൊണ്ട് ടൈപ്പ് 2 പ്രമേഹം തടയുകയോ വൈകിപ്പിക്കുകയോ ചെയ്യാം. ഇതിന് പുറമെ, ഡയബറ്റിസ് ചികിത്സിക്കാം. ഇതിന്റെ പ്രത്യാഘാതം മരുന്ന്‌കൊണ്ടോ നിരന്തരമായ പരിശോധനകൊണ്ടോ തടയാം.

ഇന്ത്യന്‍ വെല്ലുവിളി
15 സംസ്ഥാനങ്ങളിലെ 57,000 പേരെ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാക്കിയ വിചിത്രമായ കാര്യം, നഗരങ്ങളിലെ പാവപ്പെട്ടവരിലും ഈ രോഗം ബാധിക്കുന്നു എന്നതാണ്. ലാന്‍സെറ്റ് ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി ജേണല്‍ ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആരോഗ്യഇന്‍ഷുറന്‍സും സാമൂഹ്യ മരുന്നുവിതരണസംവിധാനവും അധികമില്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ. 15 സംസ്ഥാനങ്ങളിലെ പ്രമേഹരോഗികളുടെ ശരാശരി 7.3 ശതമാനമാണ്. ഇതില്‍ ഏറ്റവും കുറവ് ബീഹാറിലാണ്-4.3 ശതമാനം. ഏറ്റവും കൂടുതല്‍ ഛണ്ഡീഗഡ്- 13.6 ശതമാനം. പാതി പേര്‍ക്കും ടെസ്റ്റ് ചെയ്യുന്നതുവരെ അവര്‍ക്ക് പ്രമേഹമുണ്ടെന്ന് അറിയാത്തവരാണ്. ഗ്രാമത്തില്‍ 5.2 ശതമാനമാണെങ്കില്‍ നഗരത്തില്‍ നേരെ ഇരട്ടിയാണ്- 11.2 ശതമാനം. നഗരത്തിലെ പ്രധാനപ്രശ്‌നം സമ്മര്‍ദ്ദം നിറഞ്ഞ അന്തരീക്ഷവും അനാരോഗ്യകരമായ ഭക്ഷ്യവിഭവങ്ങളും മടിപിടിച്ചിരിക്കുന്ന ജീവിതശൈലിയുമാണ്. ഇത് ശരീരഭാരം കൂടാനും കൊഴുപ്പ് വര്‍ധിക്കാനും ഇടയാക്കുന്നു. അതുപോലെ ഗ്രാമങ്ങളിലെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ചെറിയ തോതിലുള്ള വര്‍ധന പോലും ആശങ്കാജനകമാണ്. കാരണം ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ 70 ശതമാനം ജനങ്ങളും അധിവസിക്കുന്നത്. മുടങ്ങാതെയുള്ള പരിശോധന, ശരിയായ സമയത്തുള്ള രോഗനിര്‍ണ്ണയം എന്നിവ രോഗത്തെ മാനേജ് ചെയ്യാന്‍ സഹായിക്കുമെന്ന് പറയുന്നു. നിര്‍ഭാഗ്യത്തിന്, അധികം രോഗികളും പരിശോധന ഇഷ്ടപ്പെടാത്തവരാണ്. അത് ചികിത്സ നീട്ടിവെക്കാന്‍ കാരണമാകുന്നു.

ലയണ്‍സ് ക്ലബ്ബിന്റെ ബോധവല്‍ക്കരണം

നവംബര്‍ 14ന്, രോഗത്തെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണത്തിനായി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ലോക പ്രമേഹദിനം ദില്ലിയില്‍ ആചരിച്ചു. ആഗോളതല പ്രചാരണമാണ് ദില്ലിയില്‍ ഉദ്ഘാടനം ചെയ്തത്. ഡോ. നരേഷ് അഗര്‍വാള്‍ അന്താരാഷ്ട്ര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ (ഇദ്ദേഹം ഈ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്) ഒരു ദീര്‍ഘകാല പ്രതിബദ്ധതയായി ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ കണ്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രമേഹ വിദ്യാഭ്യാസം, ചികിത്സ, ഗവേഷണം, നേരത്തെയുള്ള രോഗനിര്‍ണ്ണയം എന്നിവയാണ് നടത്തിയിരുന്നത്. ലയണ്‍സ് ക്ലബ്ബിന്റെ കോര്‍പറേറ്റ് പങ്കാളിയായ മണപ്പുറം ഫിനാന്‍സാണ് ഇന്ത്യയില്‍ ഈ പ്രചാരണം സംഘടിപ്പിക്കുന്നത്.

വിജയ് ചൗക്ക് മുതല്‍ ഇന്ത്യഗേറ്റ് വരെയുള്ള വോക്കത്തോണ്‍ ആയിരുന്നു പരിപാടിയുടെ മുഖ്യആകര്‍ഷണം. എന്നാല്‍ പുകമഞ്ഞ് കാരണം നീട്ടിവെച്ച പരിപാടി ഡിസംബര്‍ 25ന് വീണ്ടും നടക്കും. ദില്ലിയിലെ താജ് പാലസില്‍ നവംബര്‍ 13ന് അന്താരാഷ്ട്ര പ്രതിനിധികളും ലയണ്‍സ് ക്ലബ്ബിന്റെ ബോര്‍ഡ് അംഗങ്ങളും യോഗം ചേര്‍ന്നു. കേന്ദ്ര സഹമന്ത്രിയും ഡയബറ്റിക്‌സ് വിദഗ്ധനുമായ ഡോ. ഹര്‍ഷ്‌വര്‍ധനാണ് യോഗത്തെ അഭിസംബോധന ചെയ്തത്. നഗരത്തിലെ മൊബൈല്‍ ഡയബറ്റിസ് കേന്ദ്രം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ലോക പ്രമേഹ ഫൗണ്ടേഷനുമായി ഒരു ധാരണാപത്രവും ലയണ്‍സ് ക്ലബ്ബ് ഒപ്പിട്ടു.

തുറന്ന ജിംനേഷ്യത്തോടെ ഏഴ് ഹെല്‍ത്ത് പാര്‍ക്കുകള്‍ ഇവിടെ ആരംഭിച്ചത്. ഇതില്‍ പിതാംബുരയിലെ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ എന്നെയാണ് ക്ഷണിച്ചത്. നവംബര്‍ ഒമ്പതിനും 13നും ഇടയില്‍ ഏകദേശം 35 യോഗാക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതില്‍ 15,000 പേര്‍ പങ്കെടുത്തു. നവംബര്‍ 14ന് നടന്ന ആഗോള സെമിനാറിനെ അഭിസംബോധന ചെയ്തത് സാമൂഹ്യനീതി-ശാക്തീകരണച്ചുമതലയുള്ള കേന്ദ്രമന്ത്രി ടി.സി. ഗെലോട്ടാണ്.

അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് ദില്ലി എന്‍സിആര്‍ മേഖലയില്‍ സൗജന്യ പ്രമേഹരോഗ പരിശോധനയും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 75 കേന്ദ്രങ്ങളില്‍ തെരുവ് നാടകവും സംഘടിപ്പിച്ചു. ഇന്ത്യയില്‍ ഒരു ലക്ഷം പേരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒരു പ്രമേഹരോഗ ബോധവല്‍ക്കരണ പാഠം സംഘടിപ്പിക്കുക വഴി ലയണ്‍സ് ലോകറെക്കോഡും സ്വന്തമാക്കി. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണമെന്നോണം ഗിന്നസ് ബുക്കിന്റെ സര്‍ട്ടിഫിക്കറ്റ് ലയണ്‍സിന്റെ അന്താരാഷ്ട്ര പ്രസിഡന്റ് ഡോ. നരേഷ് അഗര്‍വാളിന് കൈമാറി. താജ് പാലസില്‍ നവംബര്‍ 25നായിരുന്നു ചടങ്ങ്.

പ്രമേഹരോഗ പ്രതിരോധവും രോഗനിയന്ത്രണ പ്രചാരണവും ആണ് ലയണ്‍സിന്റെ ലക്ഷ്യം. ഇത് സജീവമായ ജീവിത ശൈലിയിലൂടെ ആരോഗ്യവാന്മാരായിരിക്കുകയും അതുവഴി രോഗത്തെ തുടച്ചുനീക്കുകയും ചെയ്യുക എന്ന ആഗോള ബോധവല്‍ക്കരണത്തെ ശക്തിപ്പെടുത്തുന്നു. സജീവമായ ജീവിതശൈലിയിലൂടെ പ്രമേഹം തടയുകയും മാനേജ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ലോകമെമ്പാടുമുള്ള ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ ഏകദേശം 14 ലക്ഷം വരുന്ന കരുത്തുറ്റ കൂട്ടായ്മയാണ്. അവര്‍ ഡോ. നരേഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഈ ആഹ്വാനത്തെ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. പ്രമേഹത്താല്‍ തളരുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേര്‍ക്ക് മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

Nandakumar-Photoവി.പി നന്ദകുമാര്‍,
എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.