മഞ്ഞുകാലത്തെ ചര്‍മ്മസംരക്ഷണം

മഞ്ഞുകാലത്തെ ചര്‍മ്മസംരക്ഷണം

Winter portrait of young beautiful brunette woman wearing knitted snood covered in snow. Snowing winter beauty fashion concept.

മഞ്ഞുകാലം സുന്ദരിമാര്‍ക്കെന്നും പേടിസ്വപ്‌നമാണ്. വരണ്ടുണങ്ങിയ ചര്‍മ്മവും വിണ്ടുകീറിയ കാല്‍പാദവുമെല്ലാം ഈ സമയത്ത് പെണ്‍കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്നു. ഇതാ മഞ്ഞുകാലത്തെ ചെറുക്കാന്‍ ചില സൗന്ദര്യവിദ്യകള്‍…

ദിവസവും എണ്ണ തേച്ചു കുളിക്കുന്നത് ചര്‍മ്മം വരളുന്നത് തടയും. നാല്പാമരാദി തൈലം, ലാക്ഷാദി തൈലം, ഏലാദി തൈലം എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. ഇവ ചര്‍മ്മത്തെ മൃദുവും സുന്ദരവുമാക്കും.

കുളി കഴിഞ്ഞ ശേഷം ചെറിയ നനവോടെ ഏതെങ്കിലും മോയിസ്ചറൈസര്‍ ശരീരത്തില്‍ തേച്ചുപിടിപ്പിക്കാം. ഇത് ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു.

പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് പതിവാക്കുക. പുറത്തിറങ്ങുന്നതിന് 15 മിനിറ്റ് മുമ്പാണ് ലോഷന്‍ പുരട്ടേണ്ടത്.
ദിവസവും ധാരാളം വെള്ളവും പഴച്ചാറുകളും കുടിക്കുന്നത് ശീലമാക്കുക. പോഷകസമ്പുഷ്ടമായ ആഹാരവും നട്‌സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഇളംചൂടുള്ള വെള്ളത്തില്‍ ഉപ്പിട്ട് കാല്‍പാദങ്ങള്‍ മുക്കിവെയ്ക്കുക. 20 മിനിറ്റിനുശേഷം പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് പാദങ്ങള്‍ വൃത്തിയാക്കാം. അതിനുശേഷം കാലുകള്‍ ശുദ്ധജലത്തില്‍ കഴുകി നൈറ്റ് ക്രീം പുരട്ടാം.

രാത്രി ഉറങ്ങുന്നതിനുമുമ്പ് ചുണ്ടുകളില്‍ തേനും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടുന്നത് വരള്‍ച്ച തടയും.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.