സി.പി.ഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന് കെ.എം മാണി
പാല: സി.പി.ഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണി. നിരവധി മഹാരഥന്മാര് നയിച്ച പാര്‍ട്ടിയാണ് സി.പി.ഐ എന്നും കാനം രാജേന്ദ്രനെ പോലുള്ളവര്‍ സി.പി.ഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്കുനിന്ന് ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി മാറിയ സി.പി.ഐ കേരള കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനത്തിന് ഇതിലും കൂടുതല്‍ മറുപടി നല്കാന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ നല്‍കേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍വ്വ് ബാങ്കിന് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളതെന്നും ഇതില്‍ ഒരെണ്ണം മാണിയുടെ വീട്ടിലുണ്ടെന്നും കാനം പരിഹസിച്ചിരുന്നു.
Photo Courtesy : Google/images may be subjected to copyright