അന്ത്യകൂദാശ അടുത്ത പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

അന്ത്യകൂദാശ അടുത്ത പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

kanam-rajendran-01കോഴിക്കോട്: അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ നല്‍കേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിട്ടവര്‍ക്ക് തിരിച്ചുവരാമെന്നും അല്ലാത്തവരെക്കുറിച്ച് നിലവില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിക്ക് പ്പോള്‍ തന്നെ നല്ല ഭൂരിപക്ഷമുണ്ടെന്നും പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട അത്രയും ബലഹീനത ില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. റിസര്‍വ്വ് ബാങ്കിന് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളതെന്നും ഇതില്‍ ഒരെണ്ണം മാണിയുടെ വീട്ടിലുണ്ടെന്നും കാനം പരിഹസിച്ചു. അതേസമയം കെ.എം മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. മാണി മുന്നണിയിലേക്ക് തിരികെ വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.