ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി

ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി

 
pinarayiകൊച്ചി: ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ ഒരു കാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 22ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു പിണറായി വിജയന്‍. കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് പൊതുചര്‍ച്ചയില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം നിലവിലെ സെക്രട്ടറി പി.രാജീവിനെ വീണ്ടും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം മറൈന്‍ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ ജില്ലാ സമ്മേളനം സമാപിക്കും.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.