സഹോദരന്റെ മരണം: ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കും

സഹോദരന്റെ മരണം: ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കും

 

sreejith 4 (1)തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സഹോദരന്‍ ശ്രീജിവിന് നീതി തേടി ശ്രീജിത്ത് ഹൈക്കോടതിയിലേക്ക്. മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. 2014 മെയ് 21നാണ് ശ്രീജിത്തിന്റെ അനിയന്‍ ശ്രീജിവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. എന്നാല്‍ ശ്രീജിവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണിക്കണമെന്ന് ഉത്തരവ് ഇട്ടിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരാണ് ഈ തുക നല്‍കേണ്ടതെന്നും വിധിച്ചിരുന്നു. അതേസമയം സഹോദരന് നീതി തേടി ശ്രീജിത്ത് നടത്തുന്ന സമരം 765ാം ദിവസത്തിലേക്ക് കടന്നു. ശ്രീജിത്തിനൊപ്പം റിലേ നിരാഹാരസമരം നടത്താനുള്ള തീരുമാനത്തിലാണ് സമൂഹമാധ്യമ കൂട്ടായ്മ. ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് കരുത്തേകാന്‍ നവമാധ്യങ്ങളിലൂടെ നടന്ന പ്രചാരണത്തെ തുടര്‍ന്ന് നിരവധി പേരാണ് ഞായറാഴ്ച സമരപ്പന്തലിലേക്ക് എത്തിയത്.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.