മരണശേഷവും ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി.സി.കാപ്പന്
കോട്ടയം: അന്തരിച്ച മുന്‍ സംസ്ഥാന നേതാവ് ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് പാര്‍ട്ടി ദേശീയ നേതാവായ മാണി.സി.കാപ്പന്. ഉഴവൂരിനെപ്പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ മരിച്ചെന്നു കരുതി അയോളോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഉഴവൂരിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാണി വ്യക്തമാക്കി. ഉഴവൂര്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായി മാറിയെന്നും നിലവിലെ പ്രസിഡന്റ് ടി.പി പീതാംബരനെപ്പോലെ സ്വന്തം താല്പര്യം മാത്രം നോക്കിയാണ് വിജയന് ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉഴവൂര്‍ വിജയന് നിത്യരോഗിയായിരുന്നെന്നും ചീത്ത വിളിച്ചെന്ന് കരുതി ആരും മരിച്ചുപോവില്ലെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു. 2017 ജൂലൈ 23നാണ് അന്നത്തെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് അന്തരിച്ചത്.
Photo Courtesy : Google / Images may be subjected to copyright