ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്ന് പി.സി ജോര്‍ജ്
കോട്ടയം: ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ജനങ്ങള്‍ ഈ ഭരണത്തെ പുച്ഛിച്ചു തള്ളുമെന്നും ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കണ്ടെത്തലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്. കേസില്‍ മുന്‍മന്ത്രി കെ.എം മാണിയെ പ്രതിയാക്കാനുള്ള വ്യക്തമായ തെളിവുകളില്ലെന്ന് വിജിലന്‍സ് േൈഹക്കാടതിയെ അറിയിച്ചിരുന്നു. വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നും അതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും അറിയിച്ച വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണപുരോഗതി കോടതിയില്‍ സമര്‍പ്പിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
Photo Courtesy : Google / Images may be subjected to copyright