കേരളത്തിന്റെ ലക്ഷ്മി മേനോന്‍ മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2018

കേരളത്തിന്റെ ലക്ഷ്മി മേനോന്‍ മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2018

 

കൊച്ചി: ലക്ഷ്മി മേനോന്‍ ( തൃശ്ശൂര്‍ ) 2018ലെ മണപ്പുറം മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി. ശ്രീഷ (തമിഴ്‌നാട്) ഫസ്റ്റ് റണ്ണറപ്പും ദുഷാര (തമിഴ്‌നാട്) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തിയ 16ാമത് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യു വാച്ചസുമാണ് പെഗാസസ് സംഘടിപ്പിച്ച മിസ് സൗത്ത് ഇന്ത്യ 2018ന്റെ മുഖ്യ പ്രായോജകര്‍. വലാസ് ക്ലോത്തിങ്, ടി-ഷൈന്‍, മെഡിമിക്‌സ്, സെറ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

_MG_0751
മിസ് സൗത്ത് ഇന്ത്യ വിജയിക്ക് മുന്‍ജേതാവ് ബവിത്രയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി & സി.ഇ.ഒ വി.പി നന്ദകുമാറും കിരീടം അണിയിച്ചു. ജനുവരി 27ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 22 സുന്ദരിമാരാണ് മാറ്റുരച്ചത്.

സബ് ടൈറ്റില്‍ വിജയികള്‍

മിസ് തമിഴ്നാട് – ശ്രീഷ

_MG_0496
മിസ് ക്യൂന്‍ ആന്ധ്ര – സന്ധ്യ തോട്ട (ആന്ധ്രപ്രദേശ്)

_MG_0282
മിസ് ക്യൂന്‍ കര്‍ണാടക – ശാസ്ത്ര ഷെട്ടി (കര്‍ണാടക)

_MG_0441
മിസ് ക്യൂന്‍ കേരള – നവ്യ ആന്‍ എബ്രഹാം ( കൊച്ചി)

_MG_0458
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ – ഷാലി നിവേകാസ് (തമിഴ്‌നാട്)

_MG_0349
മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍ – ശരണ്യ ഷെട്ടി ( കര്‍ണാടക)

_MG_0243
മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ – സന്ധ്യ തോട്ട (ആന്ധ്രപ്രദേശ്)

_MG_0282
മിസ് ബ്യൂട്ടിഫുള്‍ ഫേസ് – സുഷ്മിത ഗോപിനാഥ് ( കര്‍ണാടക)

_MG_0222
മിസ് ബ്യൂട്ടിഫുള്‍ ഐസ് – അനഘ ഭാസ്‌കര്‍ ( കര്‍ണാടക)

_MG_0182
മിസ് കണ്‍ജീനിയാലിറ്റി – നികിത അയ്യപ്പന്‍ ( തമിഴ്‌നാട്)

_MG_0205
മിസ് പേഴ്സണാലിറ്റി – വിദ്യശ്രീ (കര്‍ണാടക)

_MG_0361
മിസ് കാറ്റ് വാക്ക് – വര്‍ഷ അശോക് ഷെട്ടി (കര്‍ണാടക)

_MG_0293
മിസ് പെര്‍ഫക്ട് ടെന്‍ – ഹൃത്മ ഷെട്ടി ( കര്‍ണാടക)

_MG_0389
മിസ് ടാലന്റ് – സമൃധ സുനില്‍കുമാര്‍ ( കൊച്ചി)

_MG_0323
മിസ് ഫോട്ടോജനിക് – ഫാല്‍ഗുണി ഖാറ്റോഡ് (തമിഴ്‌നാട്)

_MG_0310
മിസ് വ്യൂവേഴ്സ് ചോയ്സ് – അനഘ ഭാസ്‌കര്‍ ( കര്‍ണാടക)

_MG_0265
മിസ് സോഷ്യല്‍ മീഡിയ – സമൃധ സുനില്‍കുമാര്‍ ( കൊച്ചി)

_MG_0374
മിസ് ഫിറ്റ്‌നസ് – ഹൃത്മ ഷെട്ടി ( കര്‍ണാടക)

_MG_0337
മിസ് ഹ്യുമേനസ് – ദുഷാര (തമിഴ്‌നാട്)

_MG_0414
ഡിസൈനര്‍ സാരി, റെഡ് കോക്ക്ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടന്നത്.

IMG_6912

രാജീവ് പിള്ള (മോഡല്‍, സിനിമാതാരം), വാണിശ്രീ ഭട്ട് (മോഡല്‍, സിനിമാതാരം), പ്രീതി കിച്ചപ്പന്‍ ( മിസിസ് സൗത്ത് ഇന്ത്യ 2017), ഉമ റിയാസ് ഖാന്‍ (സിനിമാതാരം), രശ്മി താക്കൂര്‍ (മിസ് ഏഷ്യ ഇന്റര്‍നാഷണല്‍ 2016-ഫസ്റ്റ് റണ്ണര്‍ അപ്) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്. പ്രമുഖര്‍ അടങ്ങിയ സമിതിയാണ് സബ്ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

_MG_0043

മിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും നല്‍കിയത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപ നല്‍കിയത് സാറ മീഡിയയാണ്. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.

_MG_0016

കേട്ടോ ഓണ്‍ലൈന്‍ വെഞ്ചേഴ്‌സുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന മത്സരാര്‍ത്ഥിയാണ് മിസ് ഹ്യുമേനസ് പുരസ്‌കാരത്തിന് അര്‍ഹയാകുന്നത്. ഇതിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും നിര്‍ധനരായ രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്കായി ഡോ. അജിത് രവിയുടെ സ്വപ്‌ന പദ്ധതിയായ 100 ലൈഫ് ചലഞ്ചിലൂടെ വിനിയോഗിക്കും.

_MG_0148

മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ജനുവരി 22ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. എലീന കാതറിന്‍ അമോണ്‍ (മിസ് സൗത്ത് ഇന്ത്യ 2015), സമീര്‍ ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍), പ്രീതി ദാമിയാന്‍, ജിതേഷ്, ജോഫി മാത്യൂസ് (പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ട്രെയിനേഴ്‌സ്), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍), ഡോ. എലിസബത്ത് ചാക്കോ (കല്പന ഇന്റര്‍നാഷണല്‍), ജാനറ്റ് (യോഗ ട്രെയിനര്‍) എന്നിവരാണ് ഗ്രൂമിംഗ് സെക്ഷന് നേതൃത്വം നല്‍കിയത്.

_MG_9656

കെന്റ് കണ്‍സ്ട്രക്ഷന്‍സ്, നന്തിലത്ത് ജി-മാര്‍ട്, കല്‍പന ഇന്റര്‍നാഷണല്‍, മണപ്പുറം റിതി ജ്വല്ലറി, ക്യൂബ് വാച്ചസ്, യുണീക് ടൈംസ് മാഗസിന്‍, വീകേവീസ്, കന്യക, സ്ട്രീം ഇന്‍സ്റ്റിറ്റിയൂട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സാറ മീഡിയ, പറക്കാട്ട് റിസോര്‍ട്സ്്, ഫിറ്റ്നസ് ഫോര്‍ എവര്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2018ന്റെ ഇവന്റ് പാര്‍ട്ണേഴ്സ്.
ഐശ്വര്യ സെട്ടി (ആന്ധ്രപ്രദേശ്), അനഘ ഭാസ്‌കര്‍ ( കര്‍ണാടക), ദുഷാര (തമിഴ്‌നാട്), ഫാല്‍ഗുണി ഖാറ്റോഡ് (തമിഴ്‌നാട്), ഹൃത്മ ഷെട്ടി ( കര്‍ണാടക), ലക്ഷ്മി മേനോന്‍ (തൃശ്ശൂര്‍), മഹാലക്ഷ്മി സത്യമൂര്‍ത്തി ( തമിഴ്‌നാട്), നവ്യ ആന്‍ എബ്രഹാം ( കൊച്ചി), നികിത അയ്യപ്പന്‍ ( തമിഴ്‌നാട്), സഹന ശ്രീധര്‍ (തമിഴ്‌നാട്), സമൃധ സുനില്‍കുമാര്‍ ( കൊച്ചി), സന്ധ്യ തോട്ട (ആന്ധ്രപ്രദേശ്), ശാസ്ത്ര ഷെട്ടി (കര്‍ണാടക), ഷാലി നിവേകാസ് (തമിഴ്‌നാട്), ശരണ്യ ഷെട്ടി ( കര്‍ണാടക), ശ്രീഷ (തമിഴ്‌നാട്), ശ്രേയ പ്രമോദ് (തിരുവനന്തപുരം), സുഷ്മിത ഗോപിനാഥ് ( കര്‍ണാടക), തനൂര്യ മെന്റ ( ആന്ധ്രപ്രദേശ്), വര്‍ഷ അശോക് ഷെട്ടി (കര്‍ണാടക), വിദ്യശ്രീ (കര്‍ണാടക), യശസ്വി ദേവഡിഗ (കര്‍ണാടക) എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ത്ഥികള്‍.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.