വി.ടി ബല്‍റാമിന്റേത് തെരുവുഗുണ്ടകളുടെ സംസ്കാരമാണെന്ന് പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: വി.ടി ബല്‍റാമിന്റേത് ജനമധ്യത്തില്‍ മാന്യന്മാരെ അപമാനിക്കുന്ന തെരുവുഗുണ്ടകളുടെ സംസ്കാരമാണെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. കോണ്‍ഗ്രസ് ഖദര്‍കുപ്പായം അഴിച്ചുമാറ്റി പുതിയ തൊഴിലിന്റെ വേഷം സ്വീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജിയുടെ സേവനവും ത്യാഗവും പോരാട്ടവീര്യവും ന്യൂജെന്‍ നേതാക്കന്മാര്ക്ക് അറിയില്ലായിരിക്കുമെന്നും അവര്‍ക്ക് മണ്മറഞ്ഞ മഹാന്മാരെ ആദരിക്കാനുള്ള മാന്യതയും ഇല്ലായിരിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന് വിമര്‍ശിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയെ പ്രധാനമന്ത്രി നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ ആദരവോടെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ അധിക്ഷേപിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്.
Photo Courtesy : Google/images may be subjected to copyright