മിനിമം ബാലന്‍സ് നിരക്കില്‍ മാറ്റം വരുത്താന്‍ എസ്.ബി.ഐ

മിനിമം ബാലന്‍സ് നിരക്കില്‍ മാറ്റം വരുത്താന്‍ എസ്.ബി.ഐ

 

sbiമുംബൈ: ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പുനപരിശോധിക്കാനൊരുങ്ങി എസ്.ബി.ഐ. നഗരങ്ങളില്‍ വസിക്കുന്ന ഉപഭോക്താക്കളുടെ മിനിമം ബാലന്‍സ് 3000 രൂപയായി നിലനിര്‍ത്തണമെന്ന നിര്‍ദ്ദേശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ബാങ്കിന്റെ പുതിയ നടപടി. മിനിമം ബാലന്‍സ് നിരക്ക് 1000 രൂപയാക്കി മാറ്റാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അക്കൗണ്ടുകളില്‍ കുറഞ്ഞ ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയത് 1771 കോടി രൂപയാണ്. മെട്രോ നരങ്ങളില്‍ വസിക്കുന്നവര്‍ 5000 രൂപയും അല്ലാത്തവര്‍ 3000 രൂപയും അര്‍ധനഗരങ്ങളില്‍ താമസിക്കുന്നവര്‍ 2000 രൂപയും ഗ്രാമങ്ങളില്‍ ഉള്ളവര്‍ 1000 രൂപയും അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്നാണ് എസ്.ബി.ഐയുടെ നിലവിലുള്ള മാനദണ്ഡം.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.