ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഒറ്റമൂലികള്‍

ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഒറ്റമൂലികള്‍

gas-troubleഗ്യാസ് ട്രബിള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ധാരാളമാണ്. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, കലശലായ ഏമ്പക്കം തുടങ്ങി പല ലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകും. ജീവിതചര്യകളിലെ വ്യത്യാസവും ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളും ഗ്യാസ് ട്രബിളിന് കാരണമാവാറുണ്ട്. ഇതാ ഗ്യാസ് ട്രബിള്‍ നിയന്ത്രിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍..
രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് അസിഡിറ്റി അകറ്റും.

കുരുമുളകും ജീരകവും കുട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ സേവിക്കുന്നത് ഗ്യാസ് ട്രബിള്‍ തടയും.

പുതിനയില ചവയ്ക്കുന്നതും തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുന്നതും ഗ്യാസ് അകറ്റി ദഹന പ്രക്രിയയെ എളുപ്പത്തിലാക്കും

ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുക. പാലിലെ ക്യാല്‍സ്യം വയറിനുള്ളിലെ അധികമായ ആസിഡിനെ അകറ്റും.

കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി കുറയ്ക്കുവാന്‍ സഹായിക്കും

അസിഡിറ്റിയില്‍ നിന്ന് രക്ഷ നേടാന്‍ ഒരു കഷണം ചുക്ക്, ജീരകം, ഏലക്ക, ഗ്രാമ്പൂ ഇവ സമം ചേര്‍ത്തു മൂന്നു നേരം കഴിക്കുക.

തുളസിയില വെറും വയറ്റില്‍ കടിച്ചു ചവയ്ക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്

ഇന്തുപ്പും അയമോദകവും കൂടി പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.

ദിവസം രണ്ട് നേരം നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.

കട്ടത്തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗ്യാസ് ട്രബിള്‍ അകറ്റാന്‍ നല്ലതാണ്.

ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് ദഹനത്തെ സഹായിച്ച് അസിഡിറ്റി അകറ്റും

ഇഞ്ചി ചതച്ച് അല്‍പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് ട്രബിള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റും

രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിച്ചാല്‍ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും

 

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.