കായികക്ഷമതക്ക് സഖാക്കളെ ആര്‍എസ്സ്എസ്സ് ശാഖകളിലെത്തിച്ചാല് മതിയെന്ന് പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്ക് പറഞ്ഞു വിട്ടാല്‍ മതിയെന്ന് പി.കെ. കൃഷ്ണദാസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ചാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗത്തിന്റെ സംസാരം.
കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍എസ്എസ് ശാഖകളാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. ആര്‍എസ്എസിനെ നേരിടാന്‍ തയ്യാറെടുക്കണമെന്നും, സി പി എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെ പരിഹസിച്ചാണ് പി.കെ. കൃഷ്ണദാസിന്റ മറുപടി.
Photo Courtesy : Google/ images are subject to copyright