പത്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി
ന്യൂഡല്‍ഹി: വിവാദങ്ങള്‍ വേട്ടയാടിയ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി ലഭിച്ചു. സിനിമയുടെ പേര് പത്മാവത് എന്ന് മാറ്റണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ഒഴിവാക്കണമെന്നും സിനിമയ്ക്ക് ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്ന അറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രാജസ്ഥാനിലെ രജപുത്ര സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സിനിമക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. 13ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞിയായിരുന്ന പത്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Photo Courtesy : Google/ images may be subject to copyright