കെ.എസ്.ആര്‍.ടി.സി: പെന്‍ഷന്‍ മുടങ്ങില്ലെന്ന് എ.കെ ശശീന്ദ്രന്‍

കെ.എസ്.ആര്‍.ടി.സി: പെന്‍ഷന്‍ മുടങ്ങില്ലെന്ന് എ.കെ ശശീന്ദ്രന്‍

KSRTC-Bus-Free-Wifiകോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയിലെ മുന്‍ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. പെന്‍ഷന്‍ മുടങ്ങാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള കുടിശ്ശിക ബുധനാഴ്ചക്കകം കൊടുത്തു തീര്‍ക്കുമെന്നും പെന്‍ഷന്‍ കൊടുക്കാന്‍ കോര്‍പറേഷനെ പ്രാപ്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച അടിയന്തിര യോഗം ചേര്‍ന്നിരുന്നു. പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചത്. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ പ്രസിഡന്റ് നടേശ് ബാബുവും നേമം സ്വദേശി കരുണാകരനുമാണ് പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.