അത്ഭുതകരമായ ‘സിഎ’ സാമ്രാജ്യം നയിക്കുമ്പോള്‍… – ജെയിംസ് മാത്യു

അത്ഭുതകരമായ ‘സിഎ’ സാമ്രാജ്യം നയിക്കുമ്പോള്‍… – ജെയിംസ് മാത്യു

james 4ചാറ്റേര്‍ഡ് അക്കൗണ്ടന്റ് പ്രൊഫഷനില്‍ അപൂര്‍വ്വ വിജയം നേടിയ മലയാളിയാണ് ജെയിംസ് മാത്യു. യുഎഇയിലും ഒമാനിലും വേരുകള്‍ പടര്‍ത്തിയ ക്രോ ഹൊര്‍വാത് എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ അദ്ദേഹം 105 വര്‍ഷത്തെ അക്കൗണ്ടിംഗ് ഓഡിറ്റ് മേഖലകളിലെ അനുഭവസമ്പത്തുള്ള ഗ്ലോബല്‍ ബോര്‍ഡിലും അംഗമാണ്. ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലില്‍ സെക്രട്ടറി ജനറല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ ദുബായ് ചാപ്റ്റര്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ അലങ്കരിച്ച അദ്ദേഹത്തിന്റെ അഭിമുഖം വായിക്കാം.

വെല്ലുവിളികള്‍ നിറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ കാരണം?

സ്്കൂള്‍ കാലം മുതലേ എനിക്ക് ഗണിതം ഇഷ്ടമായിരുന്നു. മാതമാറ്റിക്‌സിന് മുഴുവന്‍ മാര്‍ക്കും നേടുന്ന ഏകവിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ കോളേജ് ടോപ്പറുമായിരുന്നു. ഉപരിപഠനത്തിന് അക്കൗണ്ടന്‍സിതിരഞ്ഞെടുക്കാന്‍ പ്രൊഫസറാണ് നിര്‍ദേശിച്ചത്.

ഇത്രയും ഉയര്‍ന്ന പദവിയിലേക്ക് എത്തിക്കാന്‍ സഹായിച്ച സ്ഥാപനങ്ങള്‍ ഏതൊക്കെയായിരുന്നു?

മികച്ച സ്‌കൂളുകളില്‍ നിന്നും ഐസിഎഐഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമായിരുന്നു വിദ്യാഭ്യാസം. നമ്മുടെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന മൂല്യങ്ങളാണ് പ്രധാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടെ ഓരോ ദിവസവും നമുക്ക് പുതുതായി എന്തെങ്കിലും പഠിക്കാനുണ്ടാകും.

സൈനിക് സ്‌കൂളിലെജീവിതം എങ്ങനെയായിരുന്നു? തിരുവനന്തപുരം ഏതെല്ലാം തലത്തില്‍ താങ്കളെ സ്വാധീനിച്ചു?

സൈനിക് സ്‌കൂളിലെ ദിവസങ്ങള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. നമ്മുടെ സ്വഭാവം രൂപപ്പെടുന്ന കാലഘട്ടമാണ് സ്‌കൂള്‍ ജീവിതം. അവിടുത്തെ ചിട്ടകള്‍, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്, വിവിധജോലികള്‍ നിര്‍വ്വഹിക്കാനുള്ള കഴിവ് ഇതെല്ലാം പിന്നീടുള്ള എന്റെ പ്രൊഫഷണല്‍ ജീവിതത്തെ സ്വാധീനിച്ചു.
മിന റീജിയനില്‍ ആറാം സ്ഥാനവും ആഗോളതലത്തില്‍ എട്ടാംസ്ഥാനവും ഉള്ള സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ എന്ത് തോന്നുന്നു?

ഇത് വലിയൊരു ഉത്തരവാദിത്വമാണ്. ഞങ്ങളുടെ ജീവനക്കാരുടെയും ഇതുമായി ബന്ധപ്പെട്ട വിവിധസ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കണം. നേതൃത്വപദവിയില്‍ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രധാനമാണ്. ശരിയായ സമീപനം, മിടുക്ക്, കഠിനാധ്വാനം എന്നിവയാണ് പ്രൊഫഷണലായി ഉയരാനുള്ള അടിത്തറ. പക്ഷെ അതിലേക്കെത്താന്‍ നിങ്ങളുടെ മൂല്യങ്ങളും ജോലിയിലെ നൈകികതയും പ്രധാനമാണ്.
ക്രൊവ് ഹൊര്‍വാതിന് നിങ്ങളുടെ സംഭാവന എന്താണ്?
ആഗോളതലത്തില്‍ അക്കൗണ്ടിംഗിലെ പ്രധാനസ്ഥാപനമാണ് ക്രൊവ് ഹൊര്‍വാത്. ഈ രംഗത്ത് സാധ്യതകള്‍ പോലെ തന്നെ ഉയര്‍ന്നതാണ് കിടമത്സരവും. ടെക്‌നോളജിയിലെ മുന്നേറ്റം പ്രധാനമാണ്. ഞങ്ങളുടെ പ്രാക്ടീസിലേക്ക് ടെക്‌നോളജി കൊണ്ടുവരുന്നതില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഓഡിറ്റിതര മേഖലയിലേക്കും അത് വ്യാപിപ്പിക്കുക പ്രധാനമാണ്. വിവിധ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണപരിഹാരമാണ് ആവശ്യപ്പെടുന്നത്.
ക്രൊവ് ഹൊര്‍വാതിന്റെ പ്രധാന ഭാവിവികസനപദ്ധതിഎന്താണ്?

നികുതി, സാങ്കേതികവിദ്യ മേഖലയിലെ കഴിവുകള്‍ കെട്ടിപ്പൊക്കലാണ് പ്രധാനം. നോണ്‍-ഓഡിറ്റ് മേഖലയിലേക്ക് കൂടി ഇത് വ്യാപിപ്പിക്കണം.
എന്തിനാണ് ഒരു ബിസിനസ് സ്ഥാപനം ക്രൊവ് ഹൊര്‍വാതിനെ സമീപിക്കുന്നത്?

103 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ഹൊര്‍വാത് കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ 35 വര്‍ഷം ഗള്‍ഫില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഉയര്‍ന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമായ പാരമ്പര്യവും പ്രാക്ടീസിന്റെ മഹത്വവും മുന്നേറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആഗോളതലത്തിലുള്ള സാന്നിധ്യവും പ്രാദേശിക പരിചയവും ആണ് ഞങ്ങളുടെ ലക്ഷ്യം. ദീര്‍ഘകാലം നിലനില്‍ക്കുന്ന മൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനാണ് ഞങ്ങള്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നത്. ഓഡിറ്റ്, ടാക്‌സ്, കമ്പനി രൂപീകരണം, കോര്‍പറേറ്റ് ഉപദേശം എന്നിവയാണ് പ്രധാന സേവനങ്ങള്‍. നിങ്ങള്‍ക്ക് ഒരു ബിസിനസ് ആശയം ഉണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ ഉണ്ടാകും.
താങ്കളുടെ റോള്‍ മോഡല്‍?
എന്റെ മാതാപിതാക്കള്‍. എന്റെ നേട്ടങ്ങള്‍ക്ക് ഞാന്‍ എന്റെ മാതാപിതാക്കള്‍ക്ക് കടപ്പെട്ടിരിക്കുന്നു.

james mathewസിഎ കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്ക് നല്‍കുന്ന സന്ദേശം?
ടെക്‌നോളജിയെ ഒരിക്കലും അവഗണിക്കാതിരിക്കുക. പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുക. കണക്കുകളെ അനായാസം കൂട്ടിക്കിഴിക്കാനുള്ള മിടുക്ക് മാത്രം പോരാ. പ്രധാന വ്യവസായങ്ങളെക്കുറിച്ചും സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും നല്ല ഉള്‍ക്കാഴ്ച കൂടി വേണം.
സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസ്സുകാരനാകാന്‍ എന്താണ് ചെയ്യേണ്ടത്?
നമ്മള്‍ ജീവിക്കുന്ന, വളരുന്ന സമൂഹത്തില്‍ നിന്നു തന്നെയാണ് നമ്മള്‍ എല്ലാം നേടിയെടുക്കുന്നത്. ജനങ്ങളെ വിലമതിക്കുന്നതോടൊപ്പം ലഭിക്കുന്ന ദൈവാനുഗ്രഹങ്ങളെ കണക്കിലെടുക്കുകയും ചെയ്യണം. ബിസിനസിനെ സമൂഹത്തില്‍ നിന്നും വേര്‍പ്പെടുത്താന്‍ സാധിക്കില്ല. സമ്പന്നരുടെ മാത്രം അവകാശമാണ് സാമൂഹ്യസേവനം എന്ന ഒരു ധാരണയുണ്ട്. ജീവിതത്തിന്റെ ഏത് നിലവാരത്തില്‍ ആയാലും നിങ്ങളുടെ സമയത്തിന്റെയും പണത്തിന്റെയും ഒരു പങ്ക് ജീവകാരുണ്യത്തിന് നല്‍കണം.
താങ്കളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ലഭിച്ച നേട്ടങ്ങള്‍? അവാര്‍ഡുകള്‍?

ജോലിക്ക് അംഗീകാരം ലഭിക്കുന്നത് വലിയൊരു കാര്യമാണ്. ഗള്‍ഫ് മേഖലയില്‍ ധനകാര്യസേവനരംഗത്ത് നേട്ടം കൊയ്ത 100 പേരില്‍ ഒരാളായി ബഹറൈനില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍(ജിഒപിഐഒ) തിരഞ്ഞെടുത്തത് വലിയ നേട്ടമാണ്.
സ്വദേശിസംരക്ഷണപ്രവണത എങ്ങനെയാണ് ആഗോള ബിസിനസ്സിനെ ബാധിക്കുന്നത്?
ഈയിടെ സ്വദേശിവല്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആശങ്കാജനകമായ അന്തരീക്ഷത്തെയാണ് പുറത്തുകൊണ്ടുവരുന്നത്. പക്ഷെ അത് ഒരു ഭീഷണിയല്ല. യുഎസ് പ്രസിഡന്റ് തന്റെ നയരൂപീകരണത്തില്‍ സുപ്രധാനമായി ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും അതിന് എത്രയോ കാലം മുമ്പ് തന്നെ സ്വദേശിവല്‍ക്കരണ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ലോകം ഇന്ന് പരസ്പര ആശ്രിതമായ ഒരു വ്യവസ്ഥയാണ്. വേറിട്ട് ഒരു നിലനില്‍പ് സാധ്യമല്ല. പുരോഗമനചിന്താഗതിയുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇത്തരം ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കാനാകില്ല.

ആഗോളശക്തിയാകാനൊരുങ്ങുന്ന ചൈനയും സംശയഗ്രസ്തമായ യൂറോപ്പും സ്വദേശിവല്‍ക്കരണം നടപ്പാക്കാനൊരുങ്ങുന്ന യുഎസുമടങ്ങുന്ന പുതിയലോകത്ത് എന്തായിരിക്കും മിഡില്‍ ഈസ്റ്റിന്റെ പ്രാധാന്യം?

അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് തീര്‍ച്ചയായും യുഎഇയിലെ കാര്യങ്ങളില്‍ ഒരുപങ്കുണ്ട്. എന്നാല്‍ യുഎഇയുടെ ഡിഎന്‍എ മനസ്സിലാക്കിയാല്‍ ഇവിടുത്തെ വിപണിസാഹചര്യം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ട്രാവല്‍, ടൂറിസം, ട്രേഡ്, ഫിനാന്‍ഷ്യല്‍ സേവനം എന്നിവയാണ് ഇവിടുത്തെ പ്രധാന മേഖലകള്‍. വാറ്റ് നടപ്പാക്കുക വഴി ഇവിടെ പുതിയൊരു പരീക്ഷണത്തിലേക്ക് യുഎഇ സമ്പദ്ഘടന പ്രവേശിക്കുകയാണ്. എണ്ണയെ മാത്രം ആശ്രയിക്കുന്ന സ്ഥിതിവിശേഷത്തില്‍ നിന്നും മാറാന്‍ ശ്രമിക്കുകയാണ് യുഎഇ. ഈ മാറ്റങ്ങള്‍ പുതിയ സാധ്യതകള്‍ കൊണ്ടുവരും. യുഎഇയിലെ നേതൃത്വം തീര്‍ച്ചയായും പുരോഗമനപരമായ ഒന്നായിരിക്കും എന്നതില്‍ സംശയമില്ല.

കുടുംബത്തിന്റെ പിന്തുണ?

ഭാര്യ ബിന്ദുവാണ് എനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത്. ഞങ്ങളുടെ സ്ഥാപനത്തിലെ പുതിയ ബിസിനസുകള്‍, ഭരണം,ഫിനാന്‍സ് എന്നീ കാര്യങ്ങള്‍ ബിന്ദുവാണ് നിര്‍വ്വഹിക്കുന്നത്. ജെസ്ലീന്‍, ജെന്നിഫര്‍ എന്നീ രണ്ട് പേരാണ് മക്കള്‍. മൂത്തമകള്‍ ജെസ്ലീന്‍ യുകെയിലെ വാര്‍വിക് ബിസിനസ് സ്‌കൂളില്‍ നിന്ന് അക്കൗണ്ടിംഗ് ബിരുദം ഈ വര്‍ഷം പൂര്‍ത്തിയാക്കും. രണ്ടാമത്തെ മകള്‍ ജെന്നിഫര്‍ ജെസ്സ് ദുബായില്‍ ഐബി വിദ്യാര്‍ത്ഥിയാണ്.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.