സല്മാന് ഖാന് ജാമ്യം
ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ സല്മാന്ഖാന് ജാമ്യം ലഭിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ സല്‍മാനെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ സല്‍മാന്റെ വാഹനത്തിലെ രക്തക്കറയും കൃഷ്ണമൃഗങ്ങളുടെ രക്തവും ഒന്നാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. ജയിലില്‍ സല്‍മാന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. കേസില്‍ സല്‍മാനൊപ്പം പ്രതി ചേര്‍ക്കപ്പെട്ടിരുന്ന താരങ്ങളായ സെയ്ഫ് അലിഖാന്, തബു, നീലം കോത്താരി, സൊനാലി ബേന്ദ്ര എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
Photo Courtesy : Google/ Images may be subjected to copyright