കര്‍ണാടകയില്‍ കുമാരസ്വാമി വിശ്വാസം നേടി
ബംഗളുരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസവോട്ട് നേടി. 117 എം.എല്‍.എമാരാണ് വിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ബി.ജെ.പിയിലെ 104 എം.എല്‍.എമാര്‍ വോട്ടെടുപ്പിന് നില്‍ക്കാതെ സഭ ബഹിഷ്കരിച്ചു. അച്ഛന് ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹമെന്നും ബി.ജെ.പിയുമായി നേരത്തെ സഖ്യം രൂപീകരിച്ചത് കറുത്ത അധ്യായമാണെന്നും അദ്ദേഹം വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയസാഹചര്യം മൂലമാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കുമാരസ്വാമിയെ പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്നും കുമാരസ്വാമി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും യെദിയൂരപ്പ സഭയില്‍ അറിയിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി പിന്മാറിയതോടെ കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് കെ.ആര് രമേശ്കുമാറിനെ തെരഞ്ഞെടുത്തു.
Photo Courtesy : Google/ images are subject to copyright