ബിബിന്റെ കല്ല്യാണ ക്ഷണക്കത്ത് കലക്കി, കിടുക്കി, തിമര്‍ത്തു
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജിന്റെ കല്ല്യണക്കുറിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരം. തന്റെ ചിത്രങ്ങളിലെപ്പോലെ തന്നെ നര്‍മ്മം വിതറിയാണ് താരം ക്ഷണക്കത്ത് തയ്യാറാക്കിയത്. മെയ് 20നാണ് ബിബിന്‍ വിവാഹിതനാകുന്നത്. കൊച്ചി മാലിപ്പുറം സ്വദേശി ഫിലോമിന ശ്രേഷ്മയാണ് വധു.
ക്ഷണക്കത്ത് വായിക്കാം
കല്യാണം വിളി
അല്ലയോ മാളോരേ…
ഒരു സന്തോഷ വാര്‍ത്തയുണ്ട് (ആര്‍ക്ക്)
കല്യാണമാണ് (ആരുടെ)
എന്റെ തന്നെ…
ബിബിന്‍ ജോര്‍ജിന്റെ (അയ്യോ ദാരിദ്ര്യം)
ഞാന്‍ കെട്ടാന്‍ പോണ ആ ഭാഗ്യവതി
ആരാണെന്നറിയണ്ടേ…
അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്പില്‍ വീട്ടിലെ
കാസ്പറിന്റെയും ബിന്ദുവിന്റെയും മകള്‍
ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി
(അത് കലക്കി, കിടുക്കി, തിമര്‍ത്തു)
ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിയ്ക്ക്
കറുത്തേടം, സെന്റ് ജോര്‍ജ് പള്ളിയില്‍
വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാന്‍)
മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക്
ചേരാനെല്ലൂര്‍ സെന്റ് ജെയിംസ് ഹാളില്‍ നടത്തുന്ന
വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്ത് ഞങ്ങളെ
അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു
(അനുഗ്രഹിച്ചിട്ട് പോയാ മതി)…
എന്ന്,
എട്ടുതൈക്കല്‍ കുടുംബാംഗങ്ങള്‍
അപ്പന് വിന്‍സെന്റ്
അമ്മ ലിസി
പെങ്ങന്മാര് ലിന്‍സി, റിന്‍സി
അളിയന്മാര് ബിജു, ലിന്സണ്
ബാക്കി കുറച്ച് ക്ടാങ്ങള്
പിന്നെ എന്റെ ചാവേറുകളും…
Photo Courtesy : Google/ images are subject to copyright