കേരളത്തിന്റെ ലക്ഷ്മി മേനോന്‍ മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2018

കേരളത്തിന്റെ ലക്ഷ്മി മേനോന്‍ മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2018

_O4A8190ആലപ്പുഴ: ലക്ഷ്മി മേനോന്‍ (തൃശ്ശൂര്‍, കേരളം) മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ കിരീടം ചൂടി. സിമ്രാന്‍ മല്‍ഹോത്ര (പഞ്ചാബ്) ഫസ്റ്റ് റണ്ണറപ്പും ഐശ്വര്യ സഹ്‌ദേവ് (ന്യൂഡല്‍ഹി) സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ.അജിത് രവി നടത്തിയ എട്ടാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്. മണപ്പുറം ഫിനാന്‍സാണ് പെഗാസസ് സംഘടിപ്പിച്ച മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2018ന്റെ മുഖ്യപ്രായോജകര്‍. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്.

_O4A6887മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വിജയിക്ക് മുന്‍ ജേതാവ് ആകാന്‍ക്ഷ മിശ്രയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി & സി.ഇ.ഒ വി.പി നന്ദകുമാറും കിരീടം അണിയിച്ചു. ആലപ്പുഴ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 19 സുന്ദരിമാരാണ് മാറ്റുരച്ചത്.

_O4A7278സബ് ടൈറ്റില്‍ വിജയികള്‍

മിസ് ക്യൂന്‍ നോര്‍ത്ത് – സിമ്രാന്‍ മല്‍ഹോത്ര (പഞ്ചാബ്)
മിസ് ക്യൂന്‍ വെസ്റ്റ് – പ്രിയാല്‍ ഗിരിഷ് പന്റോര്‍വാല (ഗുജറാത്ത്)
മിസ് ക്യൂന്‍ ഈസ്റ്റ് – നേഹ ജാ (കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍)
മിസ് ക്യൂന്‍ സൗത്ത് – ലക്ഷ്മി മേനോന്‍ (കേരളം)
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ – സിമ്രാന്‍ മല്‍ഹോത്ര (പഞ്ചാബ്)
മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍ – ലക്ഷ്മി മേനോന്‍ (കേരളം)
മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ – സാഹിബ ബാസിന്‍ (ഡല്‍ഹി)
മിസ് ബ്യൂട്ടിഫുള്‍ ഫേസ് – രവീണ ജെയിന്‍ ( മഹാരാഷ്ട്ര)
മിസ് ബ്യൂട്ടിഫുള്‍ ഐസ് – സാനിയ അഷ്‌റഫ് ( മഹാരാഷ്ട്ര)
മിസ് കണ്‍ജീനിയാലിറ്റി – സമൃധ സുനില്‍കുമാര്‍ (കേരളം)
മിസ് പേഴ്സണാലിറ്റി – അപൂര്‍വ്വ നായക് (മഹാരാഷ്ട്ര)
മിസ് കാറ്റ് വാക്ക് – പ്രിയാല്‍ ഗിരിഷ് പന്റോര്‍വാല (ഗുജറാത്ത്)
മിസ് പെര്‍ഫക്ട് ടെന്‍ – സന്ധ്യ തോട്ട (ആന്ധ്രപ്രദേശ്),
മിസ് ടാലന്റ്് – ശ്രീഷ (തമിഴ്‌നാട്)
മിസ് ഫോട്ടോജനിക് – സാഹിബ ബാസിന്‍ (ഡല്‍ഹി)
മിസ് വ്യൂവേഴ്സ് ചോയ്സ് – സ്വപ്‌നില്‍ ജോളി (ഉത്തര്‍പ്രദേശ്)
മിസ് സോഷ്യല്‍ മീഡിയ – ശരണ്യ ഷെട്ടി (കര്‍ണാടക)
മിസ് ഫിറ്റ്നസ് – പ്രിയാല്‍ ഗിരിഷ് പന്റോര്‍വാല (ഗുജറാത്ത്)
മിസ് ഹ്യുമേനസ് – സ്വപ്‌നില്‍ ജോളി (ഉത്തര്‍പ്രദേശ്)

_O4A7466ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ക്ടെയില്‍, റെഡ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടന്നത്. പെഗാസസിനുവേണ്ടി ഡി.ജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമാണ് സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെച്ചത്.

_O4A7279സിദ്ധാന്ത് സൂര്യവംശി (ടെലിവിഷന്‍ ആക്ടര്‍), റ്റോഷ്മ ബിജു (മാനേജിംഗ് എഡിറ്റര്‍, കന്യക), അലീഷ റൂത്ത് ( മോഡല്‍), പ്രൊഫസര്‍ ഡോ. സര്‍ ജിഡി സിങ് (ഫൗണ്ടര്‍, പ്രസിഡന്റ്, വേള്‍ഡ് പീസ് ആന്റ് ഡിപ്ലോമസി ഓര്‍ഗനൈസേഷന്‍), ആകാന്‍ക്ഷ മിശ്ര (മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2017, മിസ് ഏഷ്യ ഇന്ത്യ) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്. പ്രമുഖര്‍ അടങ്ങിയ സമിതിയാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

_O4A7658മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 50,000 രൂപയും നല്‍കിയത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 75,000 രൂപ നല്‍കിയത് വാവ് ഫാക്ടറാണ്. സമ്മാനത്തുകയ്ക്ക് പുറമെ മിസ് ക്വീന്‍ ഓഫ് ഇന്ത്യ വിജയിക്ക് 50,000 രൂപയുടെയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും 25,000 രൂപയുടെ ഗിഫ്റ്റും ലഭിച്ചു. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.

_O4A8214കേട്ടോ ഓണ്‍ലൈന്‍ വെഞ്ചേഴ്സുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന മത്സരാര്‍ത്ഥിയാണ് മിസ് ഹ്യുമേനസ് പുരസ്‌കാരത്തിന് അര്‍ഹയായത്.
മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ മെയ് 27ന് ആലപ്പുഴ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. എലീന കാതറിന്‍ അമോണ്‍ ( മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ്, മിസ് ഗ്ലാം വേള്‍ഡ് റണ്ണേഴ്‌സ് അപ്, മിസ് സൗത്ത് ഇന്ത്യ),സുദക്ഷിണ തമ്പി (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്നസ് ട്രെയിനര്‍, ഫിറ്റ്നസ് ഫോര്‍ എവര്‍), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്സണാലിറ്റി ഡവലപ്മെന്റ് ട്രെയിനര്‍), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), സമീര്‍ ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത്.

_O4A6923കന്യക, യുണീക് ടൈംസ്, കല്പന ഇന്റര്‍നാഷണല്‍, വീ.കേ.വീസ്, പറക്കാട്ട് റിസോര്‍ട്സ്, വാവ് ഫാക്ടര്‍, വേള്‍ഡ് പീസ് ആന്റ് ഡിപ്ലോമസി ഓര്‍ഗനൈസേഷന്‍, യു.ടി.ടി.വി ചാനല്‍, വിപിഎസ് ലേക്‌ഷോര്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2018ന്റെ ഇവന്റ് പാര്‍ട്ണേഴ്സ്.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.