ആരാകും ഇന്ത്യയുടെ സൗന്ദര്യറാണി?

ആരാകും ഇന്ത്യയുടെ സൗന്ദര്യറാണി?

_O4A6577ആലപ്പുഴ: ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ.അജിത് രവി നടത്തുന്ന മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം.. ജൂണ്‍ 3ന് ആലപ്പുഴ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 19 സുന്ദരിമാരാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന എട്ടാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സാണ്. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്.

മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 50,000 രൂപയും നല്‍കുന്നത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 75,000 രൂപ നല്‍കുന്നത് വാവ് ഫാക്ടറാണ്. സമ്മാനത്തുകയ്ക്ക് പുറമെ മിസ് ക്വീന്‍ ഓഫ് ഇന്ത്യ വിജയിക്ക് 50,000 രൂപയുടെയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും 25,000 രൂപയുടെ ഗിഫ്റ്റും ലഭിക്കും. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.

ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മിസ് ഏഷ്യ, മിസ് ഗ്ലാം വേള്‍ഡ് എന്നീ അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ചവിട്ടുപടിയാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരമെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. അജിത് രവി പറഞ്ഞു.

 

_O4A6492 _O4A6458 _O4A6027_O4A6443 _O4A6419 _O4A6394 _O4A6371 _O4A6334 _O4A6307 _O4A6291 _O4A6153 _O4A6267 _O4A6223 _O4A6081 _O4A6113 _O4A6135 _O4A6175 _O4A6193 _O4A6062 _O4A6027

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.