മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ : ചിത്രങ്ങള്‍ കാണാം

മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ : ചിത്രങ്ങള്‍ കാണാം

miss

 

 

ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ.അജിത് രവി നടത്തുന്ന മണപ്പുറം മിസ് ക്യൂന്‍ ഓഫ് ഇന്ത്യ ജൂണ്‍ 3ന് നടക്കും. ആലപ്പുഴ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 19 സുന്ദരിമാര്‍ പങ്കെടുക്കും. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന എട്ടാമത് മിസ് ക്യൂന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സാണ്. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്.

രാജ്യത്തിന്റെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന മത്സരത്തില്‍ ലക്ഷ്മി മേനോന്‍ (തൃശ്ശൂര്‍), സമൃധ സുനില്‍കുമാര്‍ (കൊച്ചി ) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ആദ്യമായാണ് ഒരു രാജ്യാന്തര സൗന്ദര്യമത്സരത്തിന് ആലപ്പുഴ വേദിയാകുന്നത്.

ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ക്ടെയില്‍, റെഡ് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ മെയ് 27ന് ആലപ്പുഴ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും.

എലീന കാതറിന്‍ അമോണ്‍ ( മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ്, മിസ് ഗ്ലാം വേള്‍ഡ് റണ്ണേഴ്‌സ് അപ്, മിസ് സൗത്ത് ഇന്ത്യ),സുദക്ഷിണ തമ്പി (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്നസ് ട്രെയിനര്‍, ഫിറ്റ്നസ് ഫോര്‍ എവര്‍), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്സണാലിറ്റി ഡവലപ്മെന്റ് ട്രെയിനര്‍), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), സമീര്‍ ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

മിസ് ക്യൂന്‍ ഓഫ് ഇന്ത്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 50,000 രൂപയും നല്‍കുന്നത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 75,000 രൂപ നല്‍കുന്നത് വാവ് ഫാക്ടറാണ്. സമ്മാനത്തുകയ്ക്ക് പുറമെ മിസ് ക്വീന്‍ ഓഫ് ഇന്ത്യ വിജയിക്ക് 50,000 രൂപയുടെയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും 25,000 രൂപയുടെ ഗിഫ്റ്റും ലഭിക്കും. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.
വിജയികള്‍ക്ക് പുറമേ മിസ് ക്യൂന്‍ നോര്‍ത്ത്, മിസ് ക്യൂന്‍ വെസ്റ്റ്, മിസ് ക്യൂന്‍ ഈസ്റ്റ്, മിസ് ക്യൂന്‍ സൗത്ത് എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റഡ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യല്‍ മീഡിയ, മിസ് ഫിറ്റ്നസ്, മിസ് ഹ്യുമേനസ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.
കേട്ടോ ഓണ്‍ലൈന്‍ വെഞ്ചേഴ്സുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന മത്സരാര്‍ത്ഥിയാണ് മിസ് ഹ്യുമേനസ് പുരസ്‌കാരത്തിന് അര്‍ഹയാകുന്നത്. ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മിസ് ഏഷ്യ, മിസ് ഗ്ലാം വേള്‍ഡ് എന്നീ അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ചവിട്ടുപടിയാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ മത്സരമെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. അജിത് രവി പറഞ്ഞു.
പെഗാസസിനുവേണ്ടി ഡി.ജെ ഹാര്‍വി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമായിരിക്കും സുന്ദരിമാര്‍ ഗ്രാന്റ് ഫിനാലെയില്‍ ചുവട് വെയ്ക്കുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക്, റെഡ്, വൈറ്റ് നിറങ്ങളിലുള്ള വസ്ത്രങ്ങളായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.

കന്യക, യുണീക് ടൈംസ്, കല്പന ഇന്റര്‍നാഷണല്‍, വീ.കേ.വീസ്, പറക്കാട്ട് റിസോര്‍ട്സ്, വാവ് ഫാക്ടര്‍, വേള്‍ഡ് പീസ് ആന്റ് ഡിപ്ലോമസി ഓര്‍ഗനൈസേഷന്‍, യു.ടി.ടി.വി ചാനല്‍, വിപിഎസ് ലേക്‌ഷോര്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2018ന്റെ ഇവന്റ് പാര്‍ട്ണേഴ്സ്.

ഐശ്വര്യ സഹ്‌ദേവ് (ന്യൂഡല്‍ഹി), അപൂര്‍വ്വ നായക് (മഹാരാഷ്ട്ര), അശ്വിനി ധന്‍രാജ് രംഗരി (മഹാരാഷ്ട്ര), ലക്ഷ്മി മേനോന്‍ (കേരളം), മീനാക്ഷി മംഗൈ (ഉത്തരാഖണ്ഡ്), നേഹ ജാ (കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍) പൂജ മിലിന്ദ് ജാവേര്‍ (ന്യൂഡല്‍ഹി), പ്രിയാല്‍ ഗിരിഷ് പന്റോര്‍വാല (ഗുജറാത്ത്), രവീണ ജെയിന്‍ ( മഹാരാഷ്ട്ര), സാഹിബ ബാസിന്‍ (മഹാരാഷ്ട്ര), സമൃധ സുനില്‍കുമാര്‍ (കേരളം), സന്ധ്യ തോട്ട (ആന്ധ്രപ്രദേശ്), സാനിയ അഷ്‌റഫ് ( മഹാരാഷ്ട്ര), ഷാലി നിവേകാസ് ( തമിഴ്‌നാട്), ശരണ്യ ഷെട്ടി (കര്‍ണാടക), ശ്രീഷ (തമിഴ്‌നാട്), സിമ്രാന്‍ മല്‍ഹോത്ര (പഞ്ചാബ്), സ്വപ്‌നില്‍ ജോളി (ന്യൂഡല്‍ഹി), തനുശ്രീ മന്ദാല്‍ ( കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍) എന്നിവരാണ് എട്ടാമത് മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.