അടുക്കളയിലെ സൗന്ദര്യരഹസ്യം

അടുക്കളയിലെ സൗന്ദര്യരഹസ്യം

 

originalചര്‍മ്മത്തിന് തിളക്കവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ പലര്‍ക്കും മടിയില്ല. വിലകൂടിയ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിച്ചും ബ്യൂട്ടിപാര്‍ലറുകളില്‍ സമയം ചെലവഴിച്ചും ഇനി ബുദ്ധിമുട്ടേണ്ട. സുന്ദരിയാവാന്‍ ഇതൊന്നും ആവശ്യമില്ല. ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെയായാലോ? മികച്ചതും പ്രകൃതിദത്തവുമായ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.
തേന്‍: പ്രകൃതിദത്ത ആന്റി ഫംഗല്‍

ചര്‍മ്മസൗന്ദര്യത്തിനും ആരോഗ്യത്തിനും തേന്‍ ഉത്തമമാണ്. ദിവസവും അല്‍പം തേനുപയോഗിച്ച് മുഖം കഴുകുന്നത് ചര്‍മ്മത്തെ മൃദുവാക്കാനും മുഖത്തെ കറുത്ത പാടുകള്‍ അകലാനും സഹായിക്കും.
മുട്ട
ഫേഷ്യല്‍ മാസ്‌കായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉല്‍പന്നമാണ് മുട്ട. വെള്ളക്കരു മാസ്‌ക് പോലെ മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് അര മണിക്കൂറിനുശേഷം കഴുകിക്കളയുന്നത് ചര്‍മ്മം സുന്ദരമാക്കും. ആഴ്ചയിലൊരിക്കല്‍ ഈ വിദ്യ പ്രയോഗിക്കാം.
ഉരുളക്കിഴങ്ങ്
കണ്‍തടങ്ങളിലെ കറുപ്പും വീര്‍ത്ത കണ്‍പോളകളുമാണോ പ്രശ്‌നം? ഉരുളക്കിഴങ്ങിന്റെ നീര് കണ്ണിനടിയില്‍ പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധജലത്തില്‍ കഴുരകിനോക്കൂ.. ക്ഷീണമകന്ന് കണ്ണുകള്‍ സുന്ദരമാകും.

മഞ്ഞള്‍
മില്‍ക് ക്രീമും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ മിശ്രിതം മാസ്‌കായി ഉപയോഗിക്കുന്നത് മുഖത്തിന്റെ തിളക്കം കൂട്ടും. ചെറുനാരങ്ങയും മഞ്ഞളും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടിയ ശേഷം 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് ചര്‍മ്മം മൃദുവാക്കും.

ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം വര്‍ധിക്കും. കോഫി കുടിക്കുന്നതും നല്ലതാണ്. കോഫിയിലും ചായയിലും ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. അത് ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും. എണ്ണയും മറ്റ് പോഷകാംശങ്ങള്‍ കുറഞ്ഞ ആഹാരങ്ങളും ഒഴിവാക്കണം. വൈറ്റമിന്‍ സി അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.