ജലനിരപ്പ് 2400 അടിയിലെത്തും മുമ്പേ ഷട്ടറുകള്‍ തുറക്കുമെന്ന് എം.എം മണി

ജലനിരപ്പ് 2400 അടിയിലെത്തും മുമ്പേ ഷട്ടറുകള്‍ തുറക്കുമെന്ന് എം.എം മണി

IMG_2111

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലെത്തും മുമ്പേ ഷട്ടറുകള്‍ തുറക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇത് രണ്ട് അടി ഉയര്‍ന്ന് 2395 ആയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2400 അടി ആയി ഉയരാന്‍ കാത്തിരിക്കില്ലെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി എം.എം മണി വ്യക്തമാക്കി. രാത്രിയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കരുതെന്നും ഏത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 2403 അടിയാണ് ഇടുക്കി ഡാമിന്റെ സംഭരണശേഷി. ഇതിനുമുമ്പ് 1992ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.