അഭിമന്യുവിന്റെ ഓര്‍മ്മയില്‍ വിതുമ്പി മഹാരാജാസ് കെ.എസ്.യു

അഭിമന്യുവിന്റെ ഓര്‍മ്മയില്‍ വിതുമ്പി മഹാരാജാസ് കെ.എസ്.യു

abhiസൗഹൃദവും പ്രണയവും വിപ്ലവവും പൂക്കുന്ന കലാലയങ്ങളില്‍ ചോരക്കറ വീഴുന്നത് ഇത് ആദ്യമല്ല. ആശയങ്ങളും നിലപാടുകളും തമ്മിലുള്ള പോരാട്ടം രാഷ്ട്രീയ വൈരത്തിലേക്കും കൊലപാതകത്തിലേക്കും വഴിമാറുമ്പോള്‍ കൊഴിഞ്ഞുവീഴുന്നത് നാളെയുടെ പ്രതീക്ഷകളാണ്. വട്ടവട എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും മഹാരാജാസിന്റെ മണ്ണിലേക്ക് കടന്നുവന്ന അഭിമന്യുവും ഒരു കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും നന്നായി അറിഞ്ഞവന്‍… കവിതയും വിപ്ലവവും നെഞ്ചിലേറ്റിയവന്‍… സൗഹൃദങ്ങളെ ഹൃദയത്തില്‍ സൂക്ഷിച്ചവന്‍… ചെങ്കൊടി കൈയിലേന്തി സ്വന്തം നിലപാടുകളെ മുറുകെ പിടിച്ചവന്‍… വ്യത്യസ്ത രാഷ്ട്രീയ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് പോലും അഭിമന്യു പ്രിയങ്കരനായിരുന്നു. വര്‍ഗ്ഗീയ ചിന്തകരുടെ കൊലക്കത്തിയില്‍ പിടഞ്ഞ് ജീവന്‍ വെടിഞ്ഞ സഖാവിനെക്കുറിച്ച് കെ.എസ്.യു എഴുതിയ ഓര്‍മ്മക്കുറിപ്പ് ആരുടെയും കണ്ണുകളെ ഈറനണിയിക്കും…

ഒന്നര വര്‍ഷമായി ഒര ചെറിയ അടി പോലും കാമ്പസില്‍ ഉണ്ടായിട്ടില്ലെന്നും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ പാകുന്ന പ്രസ്ഥാനങ്ങളെ കീറിമുറിക്കാമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഇവിടം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം.
പരസ്പരം തോളില്‍ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം.
ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാന്‍ പാടില്ല.
അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം,
മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !
KSU MAHARAJAS’

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു.
എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു.
അന്ന് ആദ്യം എത്തിയത് അവനായിരുന്നു.
” അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ….ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ” !
ഉള്ളിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
KSUക്കാര് നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു SFIക്കാരൻ…
അവന്റെ ട്ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
അത്രമേൽ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ. ഒന്നര വർഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസിൽ ഇണ്ടായിട്ടില്ല.ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ presence ആയിരിക്കും ഈ ക്യാമ്പസിൽ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്.
വർഗീയതയുടെ വിഷവിത്തുകൾ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മൾ മഹാരാജാസുകാർക്ക് കീറി മുറിക്കാം.
ഇവിടം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം.
പരസ്പരം തോളിൽ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം.
ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാൻ പാടില്ല.
അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം,
മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !
KSU MAHARAJAS

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.