താരന്‍ അകറ്റാന്‍ പ്രകൃതിദത്ത വഴികള്‍

താരന്‍ അകറ്റാന്‍ പ്രകൃതിദത്ത വഴികള്‍

 

_MG_2219മുടിയുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ് താരന്‍. ഇതാ താരന്‍ അകറ്റാന്‍ ചില പ്രകൃതിദത്ത വഴികള്‍
തലയോട്ടിയില്‍ തൈര് തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

പടവലങ്ങ ജ്യൂസടിച്ച് നീര് തലയില്‍ തേക്കുന്നത് താരന്‍ ഇല്ലാതാക്കും

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി 10 മിനിറ്റിനുശേഷം വൃത്തിയായി കഴുകാം.

ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് താരന്‍ അകറ്റും.

കറ്റാര്‍വാഴയുടെ നീര് തലയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം കഴുകിക്കളയുക.

ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഉള്ളി നീര് ചേര്‍ത്തിളക്കി തലയില്‍ തേയ്ക്കുന്നത് താരന്‍ പരിഹരിക്കും.

താരന്‍ അകറ്റാന്‍ ആഴ്ചയില്‍ രണ്ട് ദിവസം ഹോട്ട് ഓയില്‍ മസാജ് ചെയ്യാം.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.