ടൊയോട്ട യാരിസ്

ടൊയോട്ട യാരിസ്

toyota-yaris
ഹോണ്ടാ സിറ്റി, മാരുതി സിയാസ്, ഹ്യൂണ്ടായ് വെര്‍ണ എന്നിവയ്ക്കുള്ള ടൊയോട്ടയുടെ മറുപടിയാണ് യാരിസ്. ഇന്ത്യയിലെ ഇടത്തരം വലിപ്പമുള്ള കാറുകളില്‍ കരുത്ത•ാരാണ് ഈ മൂന്ന് ബ്രാന്റുകളും. എറ്റിയോസ്, കൊറോള എന്നിവയ്ക്കിടയിലാണ് ഈ ഇടത്തരം കാറുകളുടെ സ്ഥാനം. ഇപ്പോള്‍ ഇന്ത്യയില്‍ ഇറങ്ങിയ യാരിസ് മൂന്നാം തലമുറയില്‍പ്പെട്ട കാറാണ്. ഏഷ്യന്‍ വിപണികളില്‍ ടൊയോട്ട മുന്‍പ് ഇറക്കിയ ടൊയോട്ട വ്യോസ് എന്ന വണ്ടിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് യാരിസ് എത്തുന്നത്. നിങ്ങള്‍ ഡീസല്‍ വാഹനത്തെ സ്‌നേഹിക്കുന്ന ആളാണെങ്കില്‍ വായന ഇവിടെവെച്ച് നിര്‍ത്താം. കാരണം യാരിസ് എന്നത് പെട്രോള്‍ കാര്‍ മാത്രമാണ്. പക്ഷെ അതില്‍ ഓട്ടോമാറ്റിക് സിവിടി ഓപ്ഷന്‍ കൂടിയുണ്ട്. വില്‍പനയുടെ മൂന്നില്‍ രണ്ടും ഓട്ടോമാറ്റിക്കാണ്.

കൊറോള ആള്‍ടിസില്‍ കാണുന്ന എല്ലാ ആധുനിക സ്റ്റൈലുകളും യാരിസിലും കാണാം. തറയില്‍ നിന്ന് നല്ല ഉയരത്തിലാണ് വണ്ടി. ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ടെന്നര്‍ത്ഥം. മൂന്നിലെ സ്റ്റൈലിംഗ് ഒന്നു കൂടിപ്പോയില്ലേ എന്ന് സംശയിക്കേണ്ടിവരും. വശങ്ങള്‍ രണ്ടും ഒട്ടും അലങ്കാരമില്ലാതെ നിര്‍ത്തിയിരിക്കുന്നു. ജാപ്പനീസ് ശൈലിയേക്കാള്‍ കൊറിയന്‍ ശൈലിയോടാണ് ഡിസൈന് കൂടുതല്‍ അടുപ്പം. അതായത് വലിയ, താഴ്ന്ന ഗ്രില്‍, പല തലത്തിലുള്ള ഹൊറിസോണ്ടല്‍ ലൈന്‍ എന്നിവ. എന്തായാലും ക്രോം ഡീറ്റെയില്‍സ് പാകത്തിന് മാത്രമായാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഹെഡ്‌ലാമ്പും മുകളിലെ ഗ്രില്ലും അങ്ങേയറ്റം മെലിഞ്ഞ രീതിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. പകല്‍ സമയത്തുള്ള റണ്ണിംഗ് ലാമ്പ് വേറിട്ട യൂണിറ്റാക്കി ബമ്പറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വശത്തില്‍ നിന്നും നോക്കിയാല്‍ നല്ല ഉയരം തോന്നിക്കും. 15 ഇഞ്ച് വീല്‍ ഏറെക്കുറെ ചെറുതാണ്. 4425 എംഎം ആണ് നീളം. എറ്റിയോസിലേതുപോലെ 2550 എംഎം വീല്‍ബേസാണ്. ഇത് രണ്ടും ശത്രുബ്രാന്റുകളേക്കാള്‍ കുറവാണ്. അതേ സമയം കാര്‍ വീതിയുടെ കാര്യത്തിലും ഉയരത്തിന്റെ കാര്യത്തിലും എല്ലാവരേയും പിന്നിലാക്കുന്നു. 1730എംഎം ആണ് വീതി 1495 എംഎം ആണ് ഉയരം.

ക്യാബിന്‍ എന്നത് മനസ്സിന് ഇഷ്ടം നല്‍കുന്ന ഒരു ഇടമാണ്. വിലകൂടിയ മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. നല്ല നിറങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നു. ഡാഷ് ബോര്‍ഡ് വൃത്തിയില്‍ ഒരുക്കിയിരിക്കുന്നു. ഹോണ്ട സിറ്റി കാറിലെ മൃദുലമായ മെറ്റീരിയല്‍ ഇതില്‍ ഇല്ല. ലെതര്‍ എന്ന തോന്നലുണ്ടാക്കാന്‍ ഡാഷ് ബോര്‍ഡിലും സ്റ്റിയറിംഗ് വീലിലും കൃത്രിമമായ സ്റ്റിച്ചുകള്‍ ഇട്ടിട്ടുണ്ട്. എട്ട് രീതിയിലുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റാണ് ഡ്രൈവര്‍ക്കുള്ളത്. അതും ഒന്നാന്തരം ഗുണനിലവാരത്തില്‍. മധ്യത്തിലെ ആംറെസ്റ്റ് കുറച്ചു പിന്നിലേക്ക് നീങ്ങിപ്പോയെന്ന പരാതിയുണ്ടാകാം. മാത്രമല്ല, ഇതില്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കുറവാണ്. പിന്നിലെ സീറ്റുകളില്‍ കംഫര്‍ട്ട് കുറവാണ്. നിങ്ങള്‍ ഉയരമുള്ള ആളാണെങ്കില്‍പോലും സീറ്റ് കുറച്ചുതാഴേക്ക് പതിഞ്ഞിരിക്കുന്ന ഫീല്‍ ഉണ്ടാകാം. ഹെഡ്‌റൂം വ്യാപ്തി കുറവാണെന്ന തോന്നലുണ്ടാകാം. ഹോണ്ട സിറ്റി, മാരുതി സിയാസ് എന്നീ കാറുകളെ അപേക്ഷിച്ച് പിന്‍സീറ്റിന് വീതി പോരെന്ന തോന്നലും ഉണ്ടാകാം. മധ്യത്തിലിരിക്കുന്ന യാത്രക്കാരനും ഉയര്‍ന്ന സെന്റര്‍ പാര്‍ട്ടും തൂങ്ങിനില്‍ക്കുന്ന ആംറെസ്റ്റും കാരണം അസൗകര്യം തോന്നിയേക്കാം. 476 ലിറ്റര്‍ ബൂട്ട് സ്‌പേസ് ചെറുതാണ്. പക്ഷെ 60:40 തോതില്‍ സ്പ്ലിറ്റ് ഫോള്‍ഡിംഗ് ലഭിക്കും. അത് കാറിനെ കൂടുതല്‍ പ്രായോഗികമാക്കും.

ഫീച്ചറുകളുടെ കാര്യത്തിലാണ് യാരിസ് എതിരാളികളെ തറപറ്റിക്കുന്നത്. ഇലക്ട്രിക് ഡ്രൈവര്‍ സീറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം, ഫ്രണ്ട് പാര്‍ക്കിംഗ്് സെന്‍സര്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ജെസ്ചര്‍ കണ്‍ട്രോള്‍ ഉള്ള ഇന്‍ഫോടെയിന്റ്‌മെന്റ് സംവിധാനം, റൂഫില്‍ ഫിറ്റുചെയ്ത എയര്‍ കോണ്‍വെന്റുകള്‍ എന്നിവ ഇതില്‍ ചിലതാണ്. ഡ്രൈവറുടെ കാലുകള്‍ക്ക് ഉള്‍പ്പെടെ ഏഴ് എയര്‍ ബാഗുകളാണ് ഉള്ളത്. ലക്ഷ്വറി കാറുകള്‍ പോലും വാഗ്ദാനം ചെയ്യാത്തതാണിത്. മറ്റ് ചില അത്യാവശ്യങ്ങള്‍ പക്ഷെ ടൊയോട്ട മറന്നുപോയിരിക്കുന്നു. ഓട്ടോമാറ്റിക്കായി ഡിം ചെയ്യാവുന്ന മിററുകള്‍ ഇല്ല, സണ്‍ റൂഫ് ഇല്ല, സ്റ്റിയറിംഗില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ ഇല്ല. ഓട്ടോമാറ്റിക്കായി മടക്കാവുന്ന പിന്നിലെ കണ്ണാടികള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍ എന്നിവയ്ക്ക് നിലവാരമില്ല. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് കഴിഞ്ഞ് ഇന്‍ഫൊടെയിന്റ്‌മെന്റ് സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങാന്‍ കുറെ നേരമെടുക്കും. സണ്‍ലൈറ്റില്‍ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകും. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഇല്ല.

എറ്റിയോസില്‍ നിന്നും അല്‍പം ഭേദഗതി വരുത്തിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 106 ബിഎച്ച്പിയും 140 എന്‍എം ടോര്‍കും നല്‍കുന്നു. ഇത് എതിര്‍ബ്രാന്റുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ കുറവാണ്. എഞ്ചിന്‍ നല്ലതുപോലെ പരിഷ്‌കരിച്ചതിനാല്‍ ഡ്രൈവിംഗ് സുഖകരമായ അനുഭവമാണ്. ചെറിയ വേഗതയിലും നല്ലതുപോലെ ഭാരം വലിക്കും. പക്ഷെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ന എന്നിവയുമായി താരതമ്യം ചെയ്യാനാവില്ല. ക്ലച്ച് ലഘുവാണ്. ഗിയര്‍മാറ്റത്തില്‍ അല്‍പം പിടിത്തം അനുഭവപ്പെടും. സിവിടി ഒരു നല്ല സിറ്റികാറിന് ചേര്‍ന്ന വിധം ഒരുക്കിയിരിക്കുന്നു. മാനുവല്‍ മോഡോടെയും യാരിസ് സിവിടി ഇറങ്ങുന്നു. പാഡില്‍ ഷിഫ്റ്റും ഉണ്ട്. മറ്റ് വാഹനങ്ങളെ വെട്ടിച്ച് കടക്കുമ്പോള്‍ നല്ല ഹാന്‍ഡിയായി അനുഭവപ്പെടും. ത്രോട്ടില്‍ കൂട്ടുമ്പോള്‍ കാര്‍ വല്ലാതെ മുരളും. അപ്പോള്‍ എഞ്ചിന്റെ കോലാഹലം അസ്വസ്ഥമാക്കും. സിറ്റി സിവിടിയും വെന്റോ ടിഎസ്‌ഐയും ഇരട്ട ക്ലച്ചോടുകൂടിയ ഓട്ടോമാറ്റിക് വാഹനമാണ്. ഇത് മറ്റൊരു വിഭാഗത്തില്‍ പെടുന്നു. വളരെ മിതവേഗത്തിലുള്ള ഡ്രൈവിംഗ് ശൈലിയായിരിക്കും അനുയോജ്യമാവുക.

യാരിസ് മെക്‌ഫേഴ്‌സന്റെ ഫ്രണ്ട് സ്ട്രറ്റുകളും ടോര്‍ഷന്‍ ബീം റയര്‍ ആക്‌സിലും ഉപയോഗിക്കുന്നു. സസ്‌പെന്‍ഷനുണ്ടെങ്കിലും നല്ല ഒരു ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ റോഡിലെ കുഴികളിലും സ്പീഡ് ബമ്പുകളിലും കുലുങ്ങാതെ യാത്ര ചെയ്യാം. 185/60ആര്‍15 ടയറുകള്‍ നല്ല കുഷ്യനിംഗ് നല്‍കും. ഉയര്‍ന്ന സ്പീഡെടുക്കുമ്പോള്‍ കുലുക്കമില്ല. ബോഡി റോളും നല്ല നിയന്ത്രണവിധേയമാണ്. സ്റ്റിയറിംഗ് ലഘുവാണ്. 5.1 മീറ്ററാണ് ടേണിംഗ് സര്‍ക്കിള്‍. ഇത് മത്സരിക്കുന്ന മറ്റു ബ്രാന്റുകളെ അപേക്ഷിച്ച് ചെറുതാണ്. ബ്രേക്കുകളും നല്ലതാണ്.

87 ശതമാനവും ലോക്കലായി ലഭിക്കുന്ന പാര്‍ട്‌സുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ അതൊന്നും വിലയില്‍ പ്രതിഫലിക്കുന്നില്ല. ടൊയോട്ട എപ്പോഴും വിലയുടെ കാര്യത്തില്‍ അമിതപ്രതീക്ഷ പുലര്‍ത്തുന്നു. ഹോണ്ട സിറ്റിയേക്കാള്‍ രണ്ട് ലക്ഷവും സിയാസിനേക്കാള്‍ മൂന്ന് ലക്ഷവും അധികം വില വരും. സിറ്റിയും സിയാസും വിശ്വസിക്കാവുന്നയും പിന്നില്‍ നല്ല കംഫര്‍ട്ടുള്ളവയും ദൈനംദിന ഉപയോഗത്തിന് യോജിക്കുന്നവയുമാണ്. പെര്‍ഫോമന്‍സ്, ഡ്രൈവിംഗ് സംതൃപ്തി എന്നിവ പരിഗണിക്കുമ്പോള്‍ 17 ലക്ഷത്തില്‍ കൂടുതലായ് യാതൊന്നും കിട്ടുന്നുമില്ല. സ്റ്റൈലിംഗിലും ചില്ലറ പോരായ്മകള്‍ ഉണ്ട്. പക്ഷെ ടൊയോട്ട ബാഡ്ജും ഒരു കൂട്ടം ഫീച്ചറുകളും ആണ് ഇതിന്റെ മേന്‍മ. ക്ഷമിക്കണം ടൊയോട്ട എന്ന ലോകത്തിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മ്മാതാവ് ഇനിയും കാര്യങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.