കുടിവെള്ളവുമായി ഇന്ത്യൻ റെയിൽവേ കേരളത്തിലേക്ക്
കൊച്ചി: പ്രളയത്തിൽ മുങ്ങിയ കേരളത്തിലേക്ക് കുടിവെള്ളവുമായി റെയിൽവേ.ഏഴു വാഗണുകളിൽ സിൻറ്റെസ് ടാങ്കുകളിൽ വെള്ളവുമായി ഈറോഡിൽ നിന്നും പ്രത്യേക ട്രെയിൻ കേരളത്തിലേക്ക് തിരിച്ചു. ഇത് മധുര തിരുനൽവേലി വഴി തിരുവന്തപുരത്ത് ഉടൻ എത്തിച്ചേരും. വെസ്റ്റ് കോസ്റ്റ് എക്സ്പ്രെസ്സിലും ചെന്നൈ സൂപ്പർ ഫാസ്റ്റിലുമാണ് കുടിവെള്ളം എത്തിക്കുന്നത്.
പാറശ്ശാലയിലെ റെയിൽ നീരിന്റെ പ്ലാന്റിൽ നിന്ന് ഒരു ലക്ഷം മിനറൽ വാട്ടർ കുപ്പികൾ കേരളത്തിൽ എത്തിക്കുന്നതിലേക്ക് വേണ്ടി ലോഡിങ് നടന്നു കൊണ്ടിരിക്കുകയാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright