“മീ ടൂ “പരാതികൾ അന്വേഷിക്കാൻ നാലംഗ സമിതി
കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ പരാതിയുമായി മറ്റൊരു മാധ്യമ പ്രവർത്തക കൂടി രംഗത്തെത്തി.കൊളംബിയൻ മാധ്യമ പ്രവർത്തകയാണു കേന്ദ്രമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.ഇന്റേൺഷിപ്പിനിടെ എം.ജെ. അക്ബർ ഉപദ്രവിച്ചെന്നാണു മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ.വിദേശ സന്ദർശനത്തിന്റെ ഭാഗമായി നൈജീരിയയിലുള്ള അക്ബർ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകും.‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുന്നതിനായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചു.നാലു മുൻ ജഡ്ജിമാർ ഉൾപ്പെട്ട സംഘമാണു സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുക.
Photo Courtesy : Google/ images are subject to copyright
Tags :
Me too