രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ
അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസ് തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്.ശബരിമല സംബന്ധിച്ച വിവാദ പരമാര്‍ശത്തിനാണ് നടപടി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ആളുകള്‍ തയ്യാറായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.കൊച്ചി സ്വദേശി പ്രമോദ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളത്തു പത്രസമ്മേളനത്തിനിടയിലാണു വെളിപ്പെടുത്തലുണ്ടായത് .സംഭവം വിവാദമായതോടെ നിലപാടിൽനിന്നു രാഹുൽ പിൻമാറിയിരുന്നു.
Photo Courtesy : Google/ images are subject to copyright