ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രവർത്തനസജ്ജമായി
ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രവർത്തനസജ്ജമായി .ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ശബരിമല ദര്‍ശനത്തോടൊപ്പം കെ.എസ്.ആര്.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ഒരു ടിക്കറ്റില്‍ പത്തുപേര്‍ക്ക് വരെ ദര്‍ശനം ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് www.sabarimalaq.com .എന്ന വെബ്സൈറ്റിലൂടെയാണ് ബുക്കിങ് ആരംഭിച്ചത്.സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ തങ്ങാന്‍ അനുവദിക്കില്ല. പരമാവധി 48 മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തണം. തീര്‍ഥാടകരുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളു.
Photo Courtesy : Google/ images are subject to copyright