ശബരിമല കെ.എസ്.ആര്.ടി.സി നിരക്ക് ഹൈക്കോടതി അംഗീകരിച്ചു.
നിലയ്ക്കല്‍- പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി നിരക്ക് ഹൈക്കോടതി അംഗീകരിച്ചു. നിരക്ക് വര്‍ധനയ്ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് ഈ വര്‍ഷം ഒന്‍പത് രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ധനയ്ക്കെതിരെയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ എന്ന ദേവസ്വംബോര്‍ഡ് തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി.നിലയ്ക്കല്‍ നിന്ന് സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കയറ്റിവിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.പമ്പ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കയറ്റിവിടാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും കോടതി വിലയിരുത്തി.
Photo Courtesy : Google/ images are subject to copyright