നടിയെ അക്രമിച്ച കേസ് : സമയം നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി

നടിയെ അക്രമിച്ച കേസ് : സമയം നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി

unique times

 

നടിയെ അക്രമിച്ച കേസിൽ ഒരാഴ്ചകൂടി സമയം നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. സംസ്ഥാനസർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച്ച കൂടി നീട്ടിത്തരണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ.
കേസിന്റെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കവെയാണ് ഒരാഴ്‌ചകൂടി സമയം നൽകണമെന്നാവശ്യപ്പെട്ട് പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിക്ക് നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അപേക്ഷ നാളെ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

 

                      

Photo Courtesy : Google/ images are subject to copyright

                                                                                        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.