മുനമ്പം മനുഷ്യക്കടത്തു കേസ് : പ്രധാന പ്രതിയെന്നു സംശയിക്കുന്ന ശ്രീകാന്ത് തമിഴ് നാട്ടിലെന്നു സൂചന
മുനമ്പം മനുഷ്യക്കടത്തു കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ശ്രീകാന്ത് തമിഴ് നാട്ടിലെന്നു സൂചന. വിവരത്തെ തുടർന്ന് പോലീസ് സംഘം തമിഴ് നാട്ടിൽ അന്വേഷണം ഊർജ്ജമാക്കി. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം പിടിയിലായ ഡൽഹി സ്വദേശികളായ ദീപക്, പ്രഭു ദണ്ഡപാണി എന്നിവരെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരുകയാണ്.
ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ശ്രീകാന്തന് എന്ന ആളാണ് സംഭവത്തിലെ മുഖ്യപ്രതിയെന്നും ശ്രീകാന്ത് തമിഴ് നാട്ടിലുണ്ടെന്ന വിവരവും ലഭിച്ചത്. ദേശീയ അന്വേഷണ ഏജന്‍സിയും മനുഷ്യക്കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിലേക്ക് യാത്ര പുറപ്പെട്ട ആളുകളുടെ എണ്ണത്തെ കുറിച്ചു പോലീസിന് ഇപ്പോളും വ്യക്തതക്കുറവാണ്. ഏകദേശം 200ഓളം പേരടങ്ങിയ സംഘമാണെന്നാണ് സംശയം. ഇവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Photo Courtesy : Google/ images are subject to copyright