മുനമ്പം മനുഷ്യക്കടത്ത് കേസ് : രണ്ടുപേര്‍ പോലീസിൻ്റെ പിടിയില്‍

മുനമ്പം മനുഷ്യക്കടത്ത് കേസ് : രണ്ടുപേര്‍ പോലീസിൻ്റെ പിടിയില്‍

mu

 

മുനമ്പം മനുഷ്യക്കടത്ത് കേസിൽ രണ്ടുപേര്‍ ഡൽഹി പോലീസിൻ്റെ പിടിയില്‍. മുനമ്പത്ത് നിന്നും ബോട്ടിൽ കയറാൻ ശ്രമിച്ചു പരാജയപ്പെട്ട ഡൽഹി സ്വദേശികളായ ദീപക്, പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹി പോലീസിൻ്റെ പിടിയിലായത്. രണ്ടുപേരെയും ഇന്ന് തന്നെ കേരളത്തിൽ എത്തിക്കും.

സ്ത്രീകളും കുട്ടികളുമടക്കമുളള സംഘമാണ് പറവൂര്‍ മുനമ്പം ഹാർബറിൽ നിന്നും മത്സ്യബന്ധന ബോട്ടില്‍ ഓസ്ട്രേലിയയിലേക്ക് യാത്ര പുറപ്പെട്ടതെന്നാണ് പോലീസിന് ഇവരെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരം. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ചോദ്യം ചെയ്തു വരികയാണ്. ഭാരം ഒഴിവാക്കാൻ സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ നിന്നും ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തിയതിൽ നിന്നുമാണ് പോലീസിന് മനുഷ്യക്കടത്തിനെ കുറിച്ചു കൂടുതൽ തെളിവുകൾ ലഭിച്ചത്.

ഫോട്ടോകള്‍, വിമാന ടിക്കറ്റുകള്‍ തുടങ്ങിയ സാധനങ്ങൾ ബാഗിൽ നിന്നും കണ്ടെത്തിയിരുന്നു. ടൂറിസ്റ്റുകൾ എന്ന പേരിൽ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘം ചെറായിയിൽ റൂമെടുത്ത് താമസിക്കുകയായിരുന്ന്. മലയാളം കൂടാതെ വേറെ ഭാഷകളും സംഘത്തിൽ ഉള്ളവർക്ക് നല്ല വശമുണ്ട്. മനുഷ്യക്കടത്തിൻ്റെ പേരിൽ കോടികളുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഓസ്ട്രേലിയയിലേക്ക് യാത്ര പുറപ്പെട്ട ആളുകളുടെ എണ്ണത്തെ കുറിച്ചു പോലീസിന് ഇപ്പോളും വ്യക്തതക്കുറവാണ്.

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.