തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പ് മത്സരം രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലാണ്. ഉത്തർപ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യം അത് ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
സോണിയാ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തിൽ പ്രിയങ്ക മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പൂർണമായും തള്ളിക്കളഞ്ഞാണ് പ്രിയങ്ക ഇപ്പോൾ മറുപടി നൽകിയത്. ഉത്തർപ്രദേശിൽ പാർട്ടിക്ക് അധികാരം തിരിച്ച് പിടിക്കുന്നതിനുള്ള കഠിനശ്രമത്തിലാണ് പ്രിയങ്കാഗാന്ധി ഇപ്പോൾ. ലക്നൗവിലെ റോഡ് ഷോക്കു ശേഷം യുപിയിൽ തങ്ങിയാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുന്നത്.
Photo Courtesy : Google/ images are subject to copyright