ബിജെപി സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായി: അധ്യക്ഷൻ കേന്ദ്രനേതൃത്വത്തിന് നല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് അധ്യക്ഷൻ പി.എസ് ശ്രീധരന്‍പിളള കേന്ദ്രനേതൃത്വത്തിന് നല്‍കിയത്. അടുത്തമാസം തുടക്കം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണ്ഡലത്തില്‍ മൂന്ന് ആളുകളുടെ പേരാണ് പട്ടികയിലുള്ളത്.
തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെയും രാജ്യസഭാ എം പി സുരേഷ് ഗോപിയുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള മത്സരിക്കാനുള്ള സാധ്യതയും ഉണ്ട്. സുരേഷ് ഗോപിയുടെ പേര് കൊല്ലത്തും ഉൾപെടുത്തിയിട്ടുണ്ട്.
ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎ ഘടകകക്ഷികളുമായി സീറ്റുധാരണയിലെത്തിയെന്നും അദ്ധ്യക്ഷൻ പി.എസ്.ശ്രീധരന്‍ പിള്ള അറിയിച്ചു. തിരുവനന്തപുരത്തും തൃശൂരും കാസര്‍കോട്ടും കെ.സുരേന്ദ്രൻറെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലില്‍ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍. തൃശൂരില്‍ കെ.സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണന്റെയും പേരും ഉൾപ്പെട്ടിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

