പ്രണവ് മോഹൻലാൽ ഒരിടവേളയ്ക്ക് ശേഷം തിരിച്ച് വരുന്നു.

പ്രണവ് മോഹൻലാൽ ഒരിടവേളയ്ക്ക് ശേഷം തിരിച്ച്  വരുന്നു.

പ്രണവ് മോഹൻലാൽ ഒരിടവേളയ്ക്ക് ശേഷം തിരിച്ച് വരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവാണ് നായകനാകുന്നത്.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം അഭിനയത്തിന് അല്‍പ്പം ഇടവേള കൊടുത്ത് താന്‍ അടുത്ത സംവിധാന സംരംഭത്തിലേക്ക് കടക്കുന്നതായി വിനീത് അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രണവിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ ആരംഭിക്കും. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ചിത്രത്തില്‍ കീര്‍ത്തി സുരേഷാകും നായിക എന്നാണ് റിപ്പോർട്ട്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലി മരയ്ക്കാറിലും പ്രണവ് ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.