പേർളി മാണി ബോളിവുഡിലേക്ക്. അഭിഷേക് ബച്ചന്റെ നായികയായാണ് താരത്തിൻറെ ബോളിവുഡിലേക്കുള്ള ചുവടുവയ്പ്പ്.
പേർളി മാണി ബോളിവുഡിലേക്ക്. അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ സിനിമാ, ടി.വി താരം പേർളി മാണി ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്.
അവതാരകമാരില്‍ മുന്‍നിരയിലുള്ള ആളാണ് പേര്‍ളി മാണി. ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് പേര്‍ളിയ്ക്ക് ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചത്.ബിഗ് ബോസിൽ വച്ച് പേർളിയും ശ്രീനിഷും പ്രണയത്തിലായി. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
വിവാഹത്തോടെ പേര്ളിയുടെ ഭാഗ്യം തെളിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ. അഭിഷേക് ബച്ചന്റെ നായികയായാണ് താരത്തിൻറെ ബോളിവുഡിലേക്കുള്ള ചുവടുവയ്പ്പ്.
ആദിത്യ കപൂറാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബര്‍ഫി. ലൈഫ് ഇന്‍ എ മെട്രോ, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വെല്ലുവിളികൾ ഉയര്‍ത്തുന്ന കഥാപാത്രമാണ്പേർളിയുടേത് . സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. കഥാപാത്രത്തെകുറിച്ചോ സിനിമയുടെ കൂടുതൽ വിവരങ്ങളോ പുറത്തുവിട്ടട്ടില്ല.
Photo Courtesy : Google/ images are subject to copyright