ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻെറ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു.
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻെറ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുത്തയ്യ മുരളീധരനായി എത്തുന്നത് തമിഴ് സൂപ്പർ താരം വിജയ് സേതുപതിയാണെന്നാണ് റിപ്പോർട്ട്.
ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകർ.
1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മുത്തയ്യ മുരളീധരന്റെ ജനനം. മുത്തയ്യ മുരളീധരൻ 133 ടെസ്റ്റ് മത്സരങ്ങളും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് മുത്തയ്യ മുരളീധരന്. 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്.
മികച്ച ക്രിക്കറ്റ് പ്ലേയര്‍ എന്നത് കൂടാതെ നിരവധി വിവാദങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright