വാഹനങ്ങളുടെ ചില്ലിൽ കറുത്ത ഫിലിം ഒട്ടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് കര്‍ശന നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്.

വാഹനങ്ങളുടെ ചില്ലിൽ കറുത്ത ഫിലിം ഒട്ടിക്കുന്നവരുടെ  ശ്രദ്ധയ്ക്ക് കര്‍ശന നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്.

വാഹനങ്ങളുടെ ചില്ലിൽ കറുത്ത ഫിലിം ഒട്ടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് കര്‍ശന നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. മോട്ടോര്‍ വാഹനവകുപ്പിന് ഗതാഗത സെക്രട്ടറിയാണ് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്.

അകത്തേക്കുള്ള കാഴ്ച മറയ്ക്കുന്നതിനായാണ് വാഹനത്തിന്റെ ചില്ലില്‍ കറുത്ത ഫിലിമുകളും കര്‍ട്ടനുകളും സ്ഥാപിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കറുത്ത ഫിലിം ഒട്ടിക്കുന്നതു നിരോധിച്ച്‌ നേരത്തേ തന്നെ ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ പലരും ഈ നിയമം പാലിക്കാറില്ല.

എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്ന കാറിൽ കറുത്ത ഫിലിം ഒട്ടിച്ചതു മോട്ടോര്‍വാഹനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വാഹനത്തിൻെറ ചില്ലിൽ കറുത്ത ഫിലിമുകളും കര്‍ട്ടനുകളും സ്ഥാപിക്കുന്നവർക്കെതിരെ നടപടികളെടുക്കുവാൻ തീരുമാനിച്ചത്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.