നെഹ്‌റു ട്രോഫി വള്ളം കളിയെന്ന ആ ചരിത്ര നിമിഷത്തിന് ആവേശം പകരാൻ മുഖ്യാതിഥിയായി എത്തുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

നെഹ്‌റു ട്രോഫി വള്ളം കളിയെന്ന ആ ചരിത്ര നിമിഷത്തിന് ആവേശം പകരാൻ മുഖ്യാതിഥിയായി എത്തുന്നത്  സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ജലോത്സവങ്ങളുടെ നാട്ടില്‍ കേരള ടൂറിസം അവതരിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഓഗസ്റ്റ് 10ന് നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിയോടെ തുടക്കമാകുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയെന്ന ആ ചരിത്ര നിമിഷത്തിന് ആവേശം പകരാന്‍ മുഖ്യാതിഥിയായി എത്തുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

ഇക്കാര്യം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തൻെറ സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷത്തെ വള്ളംകളിക്ക് സച്ചിൻ തന്നെയായിരുന്നു മുഖ്യാതിഥിയായിരുന്നുവെങ്കിലും പ്രളയം കാരണം എത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ സ്ഥാനക്കാര്‍ക്ക് 25 ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം എന്നീ ക്രമത്തിലായിരിക്കും സമ്മാനം ലഭിക്കുക.

നവംബർ ഒന്നിന് നടക്കുന്ന പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളിയോടെ ചാമ്പ്യൻസ് ബോട്ട് ലീഗിന് സമാപനം കുറിക്കും.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.