കെഎസ്‌ആര്‍ടിസിയി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്നു, ഇന്നും സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.

കെഎസ്‌ആര്‍ടിസിയി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്നു, ഇന്നും സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.

കെഎസ്‌ആര്‍ടിസിയി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്നു, ഇന്നും സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ഡ്രൈവറുമാരുടെ കുറവിനെത്തുടർന്നാണ് ഇന്നും സർവിസുകൾ റദ്ധാക്കിയത്. ഇന്ന് ഡ്യൂട്ടിയുള്ളവരെ ഇന്നലെ നിര്‍ബന്ധിച്ച് ഡ്യൂട്ടിയെടുപ്പിച്ചിരുന്നു. രണ്ടുദിവസം തുടർച്ചയായി ഡ്യൂട്ടിയെടുത്തവര്‍ ഇന്ന് ഡ്യൂട്ടിക്ക് എത്തിയില്ല.

ഇപ്പോഴത്തെ പ്ര​തി​സ​ന്ധിയെക്കുറിച്ച് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഗ​താ​ഗ​ത​മ​ന്ത്രി യോ​ഗം വി​ളി​ച്ചുചേർത്തിട്ടുണ്ട്. കെഎസ്‌ആര്‍ടിസി എം​ഡി​യും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും ഇന്ന് നടക്കുന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തിരുവനന്തപുരത്ത് മാത്രം 103 സര്‍വ്വീസുകള്‍ റദ്ദാക്കി. ഇന്ന് കൂടുന്ന യോഗത്തിൽ താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം ചര്‍ച്ചചെയ്യും.

1140 ഷെ​ഡ്യൂ​ളു​ക​ളാ​ണു ഇന്നലെ റ​ദ്ദാ​ക്കി​യ​ത്. റദ്ദാക്കിയതിൽ കൂടുതലും ഓർഡിനറി സർവീസുകളാണ് അതിനാൽ യാ​ത്രാ​ക്ലേ​ശം ഏറ്റവുംകൂടുതൽ ബാധിച്ചത് ഗ്രാ​മ​ങ്ങ​ളി​ലുള്ളവർക്കാണ്. ഇ​തോ​ടെ ക​ള​ക്ഷ​നി​ലും വ​ലി​യ കു​റ​വുണ്ടായി.

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം 2530 താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ കെഎസ്‌ആര്‍ടിസി പി​രി​ച്ചു​വി​ട്ട​ത്. ഇ​തോ​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യി. 179 ദി​വ​സ​ത്തി​ല​ധി​കം തു​ട​ര്‍​ച്ച​യാ​യി ജോ​ലി​യി​ല്‍ തു​ട​രു​ന്ന എം​പാ​ന​ല്‍ ഡ്രൈ​വ​ര്‍​മാ​രെ ജൂ​ണ്‍ 30നു ​പി​രി​ച്ചു​വിറ്റായിരുന്നു. ഇ​വ​രി​ല്‍ ചി​ല​രെ ദി​വ​സ​വേ​ത​ന​ത്തി​ല്‍ ജോ​ലി​ക്കു നി​യോ​ഗി​ച്ചിരുന്നു.

ഇ​തി​നെ​തി​രേ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ഫ​യ​ല്‍ ചെയ്‌തിരുന്നു. ഇതിനെത്തുടർന്നാണ് താ​ത്കാ​ലി​ക ഡ്രൈവർമാരെ നി​യോ​ഗി​ക്ക​രു​തെ​ന്നു കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.