ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ കണ്ടുപിടിക്കാൻ പോലീസിൻ്റെ സ്മാർട്ട് പരിശോധനയെത്തുന്നു.

ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ കണ്ടുപിടിക്കാൻ പോലീസിൻ്റെ സ്മാർട്ട് പരിശോധനയെത്തുന്നു.

ഇനി ഗതാഗത നിയമം ലംഘിക്കുന്നവരുടെ വീട്ടിൽ പിഴനോട്ടീസ് എത്തും. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ ബോര്‍ഡ് സ്‌കാന്‍ചെയ്ത് കംപ്യൂട്ടറിൻ്റെ സഹായത്തോടെ പിഴ നോട്ടീസ് തയാറാക്കുന്ന സംവിധാനമാണ് ഇനി വരാൻപോകുന്നത്.

ഇതിനായുള്ള നടപടികൾ ആരംഭിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 800 സ്മാര്‍ട്ട് ക്യാമറകള്‍ വരുന്നത്. നിലവില്‍ ക്യാമറകള്‍ ഒപ്പിയെടുക്കുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴ നോട്ടീസ് ഉദ്യോഗസ്ഥരാണ് തയാറാക്കുന്നത്.

ഇതിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലെത്തുന്നത് കണ്ടെത്താന്‍ ഇൻഷുറൻസ് കമ്പനികളുമായും സംവിധാനം ബന്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ രാത്രിയും പകലും ഒരേപോലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറകളിലൂടെ സംസ്ഥാനത്തെ റോഡ് ശൃംഖലയുടെ പ്രധാനഭാഗങ്ങള്‍ പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാക്കാനും സാധിക്കും.

പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ, പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാൽ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്നാണ് നിരീക്ഷണം.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.