ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ വിലക്ക്.

ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ വിലക്ക്.

ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ വിലക്ക്. ഇന്ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. വെയില്‍, കുര്‍ബാനി എന്നീ സിനിമകൾ ഉപേക്ഷിക്കുമെന്നും സംഘടന അറിയിച്ചു.

കൂടാതെ നിർമ്മാതാക്കൾക്കുണ്ടായിരിക്കുന്ന നഷ്‌ടം ഷെയ്ൻ നികത്തുന്നതുവരെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ഈ നിലപാട് അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിച്ചതായും നിര്‍മാതാവ്​ എം.രഞ്​ജിത്ത്​ പറഞ്ഞു.

രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴുകോടി രൂപയാണ് ചെലവായതെന്നും സംഘടന വ്യക്തമാക്കി. മുടങ്ങിയ മൂന്ന്​ സിനിമകളുടെ നിർമ്മാതാക്കൾ ഷെയിന്‍ നിഗത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഷെയ്ൻ നിഗം അച്ചടക്കലംഘനം നടത്തിയിരുന്നതായും നിർമ്മാതാക്കൾ ആരോപിച്ചു.

മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും അതിനാൽ സിനിമ ​ലൊക്കേഷനുകളില്‍ ലഹരിമരുന്ന്​ പരിശോധന വേണമെന്നും പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷന്‍ ഈ യോഗത്തിൽ ഉന്നയിച്ചു.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.